റായ്പൂർ : ഛത്തീസ്ഗഡിൽ പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഐഇഡി കണ്ടെത്തി. 25 കിലോഗ്രാം ഐഇഡി ആണ് പ്ലാസ്റ്റിക് പാത്രത്തിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സുരക്ഷാസേന ഇത് കണ്ടെടുത്ത് നിർവീര്യമാക്കി.
ബീജാപൂർ ജില്ലയിലെ ഉസുർ-അവപള്ളി പ്രധാന റോഡിൽ ഉസൂറിൽ നിന്ന് 3 കിലോമീറ്റർ അകലെ ധന് മണ്ടിക്ക് സമീപമുള്ള റോഡിലാണ് ഐഇഡി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സുരക്ഷാസേന മേഖലയിൽ പരിശോധന ശക്തമാക്കി. കമ്മ്യൂണിസ്റ്റ് ഭീകരരാണ് ഐഇഡി സ്ഥാപിച്ചത് എന്നാണ് സുരക്ഷാസേന അറിയിച്ചത്.
മൂന്നാഴ്ച മുൻപ് ബീജാപൂർ ജില്ലയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റിരുന്നു. അതേ ദിവസം നാല് ഐഇഡികൾ സുരക്ഷാസേന കണ്ടെത്തി നിർവീര്യമാക്കുകയും ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണികളെ തുടർന്ന് ജില്ലാ റിസർവ് ഗാർഡിൻ്റെയും (ഡിആർജി) ബോർഡർ സെക്യൂരിറ്റി ഫോഴ്സിൻ്റെയും (ബിഎസ്എഫ്) സംയുക്ത സംഘം ഈ മേഖലയിൽ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.
Discussion about this post