കോട്ടയം : കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. കോട്ടയം കുറിച്ചിയിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.
അസം സ്വദേശിയായ ലളിത് (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മരിച്ച ലളിതിന്റെ മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post