ലക്‌നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ വിചിത്ര ആരോപണവുമായി സമാജ് വാദി പാർട്ടി നേതാവും ബോളിവുഡ് നടിയുമായി ജയ ബച്ചൻ. മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിഞ്ഞെന്നും, അതിനാൽ ജലം മലിനമായെന്നുമായിരുന്നു ജയയുടെ ആരോപണം.
ഇപ്പോൾ എവിടെയാണ് ഏറ്റവും കൂടുതൽ വെള്ളം മലിനമായിരിക്കുന്നത്? അത് കുംഭിലാണ്. മൃതദേഹങ്ങൾ നദിയിലേക്ക് എറിഞ്ഞുകളഞ്ഞു. അതുകാരണം ജലം മലിനമായി യഥാർത്ഥ പ്രശ്‌നം അഭിസംബോധന ചെയ്യപ്പെടുന്നില്ലെന്നായിരുന്നു ജയയുടെ പ്രതികരണം.
മഹാകുംഭമേളയ്ക്ക് എത്തുന്ന സാധാരണക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും അവർ ആരോപിക്കുന്നു. അവർക്ക് പ്രത്യേകമായൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും ജയ പറയുന്നു. എന്നാൽ വിഐപികൾക്കെല്ലാം പ്രത്യേകപരിഗണനയാണ് ലഭിക്കുന്നതെന്നും ജയ ആരോപിച്ചു. മഹാകുംഭമേളയ്ക്ക് കോടിക്കണക്കിന് പേർ എത്തിയെന്ന വാദത്തെയും ജയ എതിർത്തു. എങ്ങനെയാണ് ഇത്രയും പേർ ഒരു സ്ഥലത്ത് ഒത്തുകൂടുകയെന്നും അവർ ചോദിച്ചു.








