നാടന്‍ നെയ്യ് വളരെ ഔഷധഗുണങ്ങളടങ്ങുന്ന ഒരു ഭക്ഷ്യ വസ്തുവാണ്. രുചി കൂട്ടാന്‍ നെയ്യ് സാധാരണ ഭക്ഷണത്തില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ നെയ് ശരിക്കും ഒട്ടേറെ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ കൊണ്ടുവരും. അതിനായി അതിരാവിലെ ഇത്തിരി ചൂടുവെള്ളത്തില്‍ ചേര്‍ത്ത് നെയ്യ് കഴിച്ചാല്‍ മാത്രം മതി,
ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു:നിരവധി ഗുണങ്ങള്‍ ഇതിനുണ്ടെങ്കിലും അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ പറയുന്നത്. ശരീരത്തിന് ഗുണമായ ബ്യൂട്ടിക് ആസിഡ് കൊണ്ട് സമ്പന്നമാണ് നെയ്യ്. കുടലിന്റെ ആരോഗ്യത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തുന്ന ഘടകമാണ് ഇത്.
ദഹനം മെച്ചപ്പെടുത്തും: നെയ്യില്‍ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡ് ദഹനത്തിന് ഏറ ഗുണം ചെയ്യുന്ന ഒന്നാണ് നെയ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുമ്പോള്‍ ഈ ഗുണം ഇരട്ടിയാവുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വയര്‍വീര്‍ക്കല്‍, ഗ്യാസ്, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ഏറ്റവും ഉത്തമമാണ് നെയ്യ്.
ചര്‍മ്മത്തെ കൂടുതല്‍ തിളക്കം: സൗന്ദര്യ സംരക്ഷണത്തിലും നെയ്യിന് വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നതിലൂടെ ആരോഗ്യമുള്ള ചര്‍മ്മം നല്‍കുകയും ചര്‍മ്മത്തിലെ വരള്‍ച്ച തടയുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.
Discussion about this post