300 രൂപയുടെ ടീ ഷര്‍ട്ടിനെക്കുറിച്ചുള്ള തര്‍ക്കത്തിന് പിന്നാലെ ് 29 കാരനായ ശുഭം ഹാര്‍നെയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. സംഭവത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്ഷയ് അസോള്‍ എന്ന യുവാവ് 300 രൂപയ്ക്ക് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ ടീ-ഷര്‍ട്ട് സുഹൃത്തായ ശുഭം ഹാര്‍നെക്ക് നല്‍കി. വസ്ത്രം തനിക്ക് ചേരാത്തതിനാല്‍ അത് എടുക്കാന്‍ ശുഭമിനോട് അക്ഷയ് പറഞ്ഞിരുന്നു. എന്നാല്‍ ശുഭം ഇതിന്റെ പണം അക്ഷയ്ക്ക് നല്‍കാന്‍ കൂട്ടാക്കിയില്ല.
ടീ ഷര്‍ട്ടിന്റെ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ അക്ഷയ്യും ശുഭമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ശുഭം അക്ഷയ്ക്ക് നേരെ പണം എറിഞ്ഞു.അക്ഷയ്യും സഹോദരന്‍ പ്രയാഗ് അസോലും ചേര്‍ന്ന് രോഷാകുലനായി ശുഭമിന്റെ കഴുത്ത് അറുത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സഹോദരങ്ങള്‍ മദ്യപിച്ചിരുന്നതായി നാഗ്പൂര്‍ പോലീസ് ഡിഎസ്പി മെഹക് സ്വാമി പറഞ്ഞു.
ഇവര്‍ സുഹൃത്തുക്കളായിരുന്നു. പ്രതികള്‍ മദ്യപിച്ചപ്പോഴായിരുന്നു സംഭവം. പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് ശുഭമിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.
Discussion about this post