ന്യൂഡൽഹി: മഹാകുംഭമേളയിൽ നടന്ന അനിഷ്ട സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്.പാർലമെന്റിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ‘മഹാ കുംഭമേളയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. അന്വേഷണത്തിൽ നിന്ന് ഒരു ഗൂഢാലോചനയുടെ സൂചന നമുക്ക് ലഭിക്കുന്നുണ്ട്. മുഴുവൻ അന്വേഷണവും പൂർത്തിയാകുമ്പോൾ, സംഭവത്തിന് പിന്നിലുള്ള ആളുകൾ ലജ്ജയോടെ തലകുനിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഫെബ്രുവരി 3 തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. തിക്കിലും തിരക്കിലും പെട്ടത് ‘നിർഭാഗ്യകരം’ എന്ന് പരാമർശിച്ച സുപ്രീം കോടതി ഹർജി തള്ളുകയും പകരം ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.
‘ഇതൊരു ദൗർഭാഗ്യകരമായ സംഭവവും ആശങ്കാജനകവുമായ കാര്യമാണ്, പക്ഷേ ഹൈക്കോടതിയെ സമീപിക്കുക. ഒരു ജുഡീഷ്യൽ കമ്മീഷൻ ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞത്.












Discussion about this post