കാലിഫോര്‍ണിയ: ഹാക്കര്‍മാര്‍ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി വാട്സ്ആപ്പ് ഉടമയായ മെറ്റ സ്ഥിരീകരിച്ചു. സീറോ-ക്ലിക്ക് എന്ന സാങ്കേതിക വിദ്യയാണ് ഈ ഹാക്കിംഗിന് ഉപയോഗിച്ചിരിക്കുന്നത് എന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍ ആസ്ഥാനമായുള്ള പാരഗണ്‍ സൊല്യൂഷന്‍സ് എന്ന സോഫ്റ്റ്വെയര്‍ കമ്പനിയില്‍ നിന്നുള്ള സ്‌പൈവെയര്‍ സൈബര്‍ ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് മെറ്റ ആരോപിച്ചു. ഈ ഹാക്കിംഗ് മാധ്യമപ്രവര്‍ത്തകരും സിവില്‍ സമൂഹത്തിലെ അംഗങ്ങളും ഉള്‍പ്പെടെ നിരവധി ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു എന്ന് മെറ്റ സ്ഥിരീകരിച്ചു.
ഇതുവരെ 90-ഓളം പേര്‍ ഈ സൈബര്‍ ആക്രമണത്തിന് ഇരയായതായി മെറ്റ പറഞ്ഞു. സൈബര്‍ ആക്രമണകാരികള്‍ ഇരകളുടെ ഡാറ്റ കവര്‍ന്നതായും സ്ഥിരീകരിച്ചു. ഈ 90 പേരും മാധ്യമപ്രവര്‍ത്തകരും സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ പെട്ടവരുമാണെന്ന്
പറയപ്പെടുന്നു.യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡസനിലധികം രാജ്യങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത ആളുകളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് മെറ്റാ സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും നിരവധി സിവില്‍ സൊസൈറ്റി അംഗങ്ങളും ഇതില്‍ ഇരകളായിരുന്നു.
പാരഗണ്‍ സൊല്യൂഷന്റെ ഗ്രാഫൈറ്റ് യഥാര്‍ത്ഥത്തില്‍ സീറോ-ക്ലിക്ക് സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനര്‍ത്ഥം, ഒരു ക്ലിക്ക് പോലും കൂടാതെ ഇതിന് ഉപകരണം ആക്സസ് ചെയ്യാമെന്നും ഡാറ്റ ലംഘിക്കാനുള്ള കഴിവ് ഉണ്ടെന്നുമാണ്. ഈ മോഷണം മൊബൈല്‍ ഉടമ അറിയില്ല. പാരഗണിന് ഇത് സംബന്ധിച്ച് മെറ്റ കത്ത് നല്‍കിയിട്ടുണ്ടെന്നും നിയമപരമായ കൂടുതല്‍ വഴികള്‍ അന്വേഷിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post