ഉയര്‍ന്ന കൊളസ്‌ട്രോളുള്ളവര്‍ക്ക് മിക്കപ്പോഴും ഡോക്ടര്‍മാര്‍ സ്റ്റാറ്റിന്‍ ചേര്‍ന്ന മരുന്നുകളാണ് നിര്‍ദ്ദേശിക്കുക. കൊളസ്‌ട്രോള്‍ ഉത്പാദനം കുറയ്ക്കുന്നതിനും ‘മോശം കൊളസ്‌ട്രോള്‍’ എന്നറിയപ്പെടുന്ന രക്തത്തിലെ എല്‍ഡിഎല്ലിന്റെ (LDL) ശുദ്ധീകരിക്കുന്നതിനും ഈ മരുന്ന് ഗുണം ചെയ്യുന്നു. എന്നാല്‍ ഈ മരുന്ന് കഴിക്കുമ്പോള്‍ കഴിക്കാന്‍ പാടില്ലാത്ത ഒരു പഴമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍. ഹാര്‍വാര്‍ഡ് ഹെല്‍ത്ത് മെഡിക്കല്‍ സ്‌കൂളിലെ വിദഗ്ധരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കമ്പിളിനാരങ്ങയാണ് സ്റ്റാറ്റിന്‍ മരുന്നുകള്‍ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത പഴം, സ്റ്റാറ്റിനുമായി പ്രതിപ്രവര്‍ത്തനം നടത്തുന്നതിനാലാണ് ഇതൊഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്,
എന്നിരുന്നാലും, എല്ലാ സ്റ്റാറ്റിന്‍ മരുന്നുകളെയും ഇത് കാര്യമായി ബാധിക്കുന്നില്ല, . അറ്റോര്‍വാസ്റ്റാറ്റിന്‍, ലോവാസ്റ്റാറ്റിന്‍, സിംവാസ്റ്റാറ്റിന്‍ തുടങ്ങിയയോടാണ് പ്രതിപ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നത്, അതിനാല്‍ മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ഇക്കാര്യത്തില്‍ സ്വീകരിക്കണം. കമ്പിളി നാരങ്ങാ ജ്യൂസില്‍ ഫ്യൂറാനോകൗമറിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മരുന്ന് കൂടുതല്‍ ശരീരത്തിലേക്ക് എടുക്കാന്‍ കാരണമാവുകയും ചില സന്ദര്‍ഭങ്ങളില്‍ അത് ‘അപകടകരമായി മാറുകയും ചെയ്യും.
എന്നാല്‍ സ്റ്റാറ്റിന്‍ കഴിക്കുന്ന ആളുകള്‍ക്ക് മറ്റ് സിട്രസ് പഴങ്ങള്‍ കഴിക്കാം ഓറഞ്ച്, ക്ലെമന്റൈന്‍സ്, നാരങ്ങ, മന്ദാരിന്‍, ടാംഗറിന്‍ എന്നിവയൊന്നും മരുന്നുമായി പ്രതിപ്രവര്‍ത്തനമുള്ളവയല്ല.
Discussion about this post