വയനാട് : സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം നടത്തും.
കേസിന്റെ രേഖകൾ കൈമാറാൻ വയനാട് എസ്പിക്കും ബാങ്കിനും ഇ ഡി നോട്ടീസ് നൽകി.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎക്ക് നേരെ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പ്രതിഷേധത്തിനിടെ എംഎൽഎയുടെ ഗൺമാന് മർദനമേറ്റു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യ വിളവെടുപ്പ് പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു എംഎൽഎയ്ക്ക് നേരെ പ്രതിഷേധം നടന്നത്.
തന്നെ ബോധപൂർവ്വം ആക്രമിക്കാനായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശ്രമമെന്ന് ഐസി ബാലകൃഷ്ണൻ പ്രതികരിച്ചു. ഐസി ബാലകൃഷ്ണനെ തടഞ്ഞിട്ടില്ലെന്നാണ് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചത്. കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി പ്രഖ്യാപിച്ചതായിരുന്നു എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
Discussion about this post