ലക്‌നൗ: പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത മേനോൻ. ഗംഗാ നദിയിൽ സ്‌നാനം നടത്തി. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കുംഭ മേളയിൽ പങ്കെടുത്ത വിവരം ആരാധകരുമായി പങ്കുവച്ചത്.
ഗംഗയിൽ സ്‌നാനം നടത്തുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു നടി കുംഭമേളയിൽ പങ്കെടുത്ത വിവരം ആരാധാകരെ അറിയിച്ചത്. വിശാലതയെ അതിനപ്പുറം ദർശിക്കുമ്പോഴാണ് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം വ്യക്തമാകുന്നതെന്ന് ചിത്രത്തോടൊപ്പം സംയുക്ത കുറിച്ചു. മഹാകുംഭമേളയിൽ ഗംഗയിൽ നടത്തുന്ന സ്‌നാനം പോലെ എന്റെ സംസ്‌കാരത്തിന്റെ അതിരുകളില്ലാത്ത ആസക്തിയിലും, തുടരുന്ന പ്രജ്ഞയിലും ഞാൻ സന്തോഷിക്കുന്നുവെന്നും സംയുക്ത വ്യക്തമാക്കി. ഗംഗയിൽ സ്‌നാനം ചെയ്യുന്ന നാല് ചിത്രങ്ങളാണ് നടി പങ്കുവച്ചത്.
അതേസമയം ചിത്രങ്ങൾക്ക് താഴെ സംയുക്തയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. നിരവധി പേർ ചിത്രങ്ങൾക്ക് താഴെ നടിയോടുള്ള സ്‌നേഹം പങ്കുവച്ചിട്ടുണ്ട്. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്.
Discussion about this post