മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഊണിലും ഉറക്കത്തിലും ഫോണ്‍ കൂടെയുണ്ടാകും. ഈ ഡിജിറ്റല്‍ യുഗത്തില്‍ മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭാഗമായി മാറിയതിന്റെ തെളിവാണ് ഇത്.
എന്നാല്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം നമ്മുടെ ആരോഗ്യത്തെ വിനാശകരമായി ബാധിക്കുമെന്നതാണ് സത്യം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുതല്‍ മാനസികാരോഗ്യത്തിനെ വരെ ബാധിക്കുന്ന തരത്തില്‍ വ്യാപിച്ചിരിക്കുന്നതാണ് മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കൊണ്ടുള്ള അനന്തരഫലങ്ങള്‍. ദീര്‍ഘനേരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കണ്ണുകള്‍ക്ക് ആയാസവും അസ്വസ്ഥതയും ഉണ്ടാക്കാം. ഇത് സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം (എസ് വി എസ്) എന്ന രോഗാവസ്ഥയിലേക്ക് നയിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കണ്ണിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഈ രോഗം മൂലമുണ്ടാകുക.
ഇനി എന്തൊക്കെയാണ് സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോമിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്ന് നോക്കാം.അതില്‍ ഒന്നാമത് നിരന്തരമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം തന്നെയാണ് ഇത് കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കും. ഇത് കാലക്രമേണ എസ് വിഎസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കാം. അടുത്തത് ഫോണ്‍ കണ്ണുകള്‍ക്ക് വളരെ അടുത്ത് പിടിക്കുന്നതാണ് ഇതുമൂലം കണ്ണിന്റെ പേശികളില്‍ ആയാസം വര്‍ധിപ്പിക്കുന്നു.മങ്ങിയ വെളിച്ചം അല്ലെങ്കില്‍ ഇരുട്ടത്ത് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ ആയാസം വര്‍ധിപ്പിക്കും.
രോഗലക്ഷണങ്ങള്‍
ആദ്യമായി കണ്ണിന് അസ്വസ്ഥതയും ക്ഷീണവുമുണ്ടാകും പിന്നാലെ , കാഴ്ച മങ്ങല്‍, തലവേദന, വരണ്ട കണ്ണുകള്‍, കഴുത്തിനും തോളിനും വേദന, ഉറക്കമില്ലായ്മ എന്നിവയാണ് സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോമിന്റെ പ്രധാന ലക്ഷണങ്ങള്‍.
വരാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്.സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക:യെന്നത് തന്നെയാണ് സ്‌ക്രീന്‍ സമയം പരമാവധി കുറയ്ക്കാം. അമിതമായ എക്സ്പോഷര്‍ ഒഴിവാക്കാന്‍ ദൈനംദിന സ്‌ക്രീന്‍ സമയ പരിധികള്‍ നിശ്ചയിക്കുക. സ്‌ക്രീന്‍ തെളിച്ചം കുറയ്ക്കുക, നീല വെളിച്ച ഫില്‍ട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, സുഖകരമായ വായനയ്ക്കായി ഫോണ്ട് വലുപ്പം വര്‍ധിപ്പിക്കുക.
സ്മാര്‍ട്ട് ഫോണും കണ്ണുമായി 16-24 ഇഞ്ച് അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.വരള്‍ച്ച തടയാന്‍ കൂടുതല്‍ തവണ കണ്ണുചിമ്മാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുക. ആന്റി-ഗ്ലെയര്‍ സ്‌ക്രീനുകള്‍ : ഇവ തിളക്കം കുറയ്ക്കുകയും സ്‌ക്രീന്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് കുറഞ്ഞ ആയാസം നല്‍കുകയും ചെയ്യുന്നു.
Discussion about this post