കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സരസ്വതി പൂജ മണ്ഡപം അടിച്ച് തകർത്ത് മതതീവ്രവാദികൾ. സൗത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. സരസ്വതി പൂജയുടെ ഭാഗമായി തയ്യാറാക്കിയ മണ്ഡപത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബിഷ്ണുപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന മണ്ഡപത്തിന് നേരെയായിരുന്നു ആക്രമണം. സംഘടിച്ച് എത്തിയ മതതീവ്രവാദികൾ സരസ്വതി മണ്ഡപത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഇവിടെ പട്ട് ധരിപ്പിച്ച സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരുന്നു. മണ്ഡപത്തിലേക്ക് കയറിയ അക്രമികൾ സരസ്വതി ദേവിയുടെ സാരി അഴിച്ചെടുക്കുകയായിരുന്നു.
ഇതിന് ശേഷം പ്രതിമയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇവർ സ്പർശിക്കുകയും, കടിക്കുകയും ചെയ്തു. ഇവരുടെ പല്ലുകൊണ്ടുള്ള പാടുകൾ പ്രതിമയിൽ വ്യക്തമാണ്. ഇതിന് ശേഷം പ്രതിമ എടുത്ത് നിലത്തേയ്ക്ക് എറിയുകയായിരുന്നു. പിന്നാലെ പൂജാ സാധനങ്ങളും ഇവർ വലിച്ചെറിഞ്ഞു. ഇതുകൊണ്ടും അരിശം തീരാതിരുന്ന മതതീവ്രവാദികൾ റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു.
സൈക്കിൾ ടയറുകൾ റോഡിൽ കൂട്ടിയിട്ട് ഇവർ കത്തിച്ചു. വാഹനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. പോലീസ് എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Discussion about this post