സ്റ്റോക്ക്ഹോം: സ്വീഡനിലെ ഒറെബ്രോയില്‍ നടന്ന ആക്രമണത്തില്‍ പത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇറാഖി മിലിഷ്യ നേതാവ് സല്‍വാന്‍ മോമികയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി അധികനാള്‍ കഴിയുന്നതിന് മുമ്പാണ് പുതിയ ആക്രമണം .സ്റ്റോക്ക്‌ഹോമില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയയാള്‍ സിറിയന്‍ വംശജനാണെന്നാണ് റിപ്പോര്‍ട്ട്. പൊതുവെ ശാന്തമായ നഗരമെന്നാണ് ഒറെബ്രോ അറിയപ്പെട്ടിരുന്നത്.
സ്വീഡനില്‍ ഇന്ന് ഇത്തരം അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഗോഥെന്‍ബര്‍ഗ്, മാല്‍മോ, സ്റ്റോക്ക്‌ഹോം എന്നീ നഗരങ്ങള്‍ പതിവായി കൂട്ടക്കൊലകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇവിടെ, ഫ്‌ലാറ്റുകള്‍ തകര്‍ക്കപ്പെടുന്നു, ഷോപ്പിംഗ് സെന്ററുകളില്‍ പകല്‍സമയത്ത് വെടിവയ്പ്പുകള്‍ നടക്കുന്നു. ഈ രാജ്യം എങ്ങനെയാണ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അക്രമത്തിലേക്ക് വീണത്?
2025 ലെ ആദ്യ മാസത്തില്‍, സ്വീഡനില്‍ 31 സ്‌ഫോടനങ്ങളും ഒരു വിദേശ ശക്തി ഉള്‍പ്പെട്ട ഒരു കൊലപാതകവും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഓരോ മൂന്ന് ദിവസത്തിലും ബോംബാക്രമണങ്ങളും ഓരോ 28 മണിക്കൂറിലും വെടിവയ്പ്പും നടന്നുവെന്ന് യുകെ എക്‌സ്പ്രസിന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നു്. സ്വീഡനിലെ ഗുണ്ടാസംഘങ്ങള്‍ക്ക് പിന്നില്‍ മിഡില്‍ ഈസ്റ്റേണ്‍, ബാള്‍ക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.
‘ഇത് സ്വീഡന്റെ പാരമ്പര്യ പ്രശ്‌നമാണ്. അവ വളരെക്കാലമായി വളര്‍ന്നുവന്നിട്ടുണ്ട്,’ സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ പറഞ്ഞു.ഇത്തരം അക്രമങ്ങളില്‍ ് നിയന്ത്രണം കൊണ്ടുവരാനാകുന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീഡനില്‍ സ്‌കൂളുകളിലടക്കം നിരന്തരം ഉണ്ടാകുന്ന വെടിവയ്പ് കേസുകളില്‍ ആളുകള്‍ പരിഭ്രാന്തരാണ്. 10.5 ദശലക്ഷം ആളുകള്‍ താമസിക്കുന്ന സ്വീഡനില്‍ 2023ല്‍ മാത്രം വെടിവയ്പ്പില്‍ 53 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022-ല്‍ 62 പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. സ്റ്റോക്ക്ഹോമിലെ പ്രതിശീര്‍ഷ കൊലപാതക നിരക്ക് ലണ്ടന്റെ 30 ഇരട്ടിയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനിടെ വിദേശത്തുള്ള മാഫിയ ഗ്രൂപ്പുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീഡനെ പ്രധാന കേന്ദ്രമാക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഗുണ്ടാസംഘങ്ങള്‍ സ്വീഡന് പുതുമയുള്ള കാര്യമല്ല 90-കള്‍ മുതല്‍ ലോസ് ബാന്‍ഡിഡോസ്, ഹെല്‍സ് ഏഞ്ചല്‍സ് തുടങ്ങിയ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ ആക്രമണങ്ങള്‍ പതിവാണ്. എന്നാല്‍ ഇപ്പോഴുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പഴയ ഗുണ്ടാ യുദ്ധങ്ങള്‍ നിഷ്‌കളങ്കതയുടെ യുഗം പോലെയാണെന്ന് ദി യുകെ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മിഡില്‍ ഈസ്റ്റില്‍ നിന്നും ബാള്‍ക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ് പുതിയ അക്രമി സംഘങ്ങളില്‍ ഉള്‍പ്പെടുന്നത്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായിരുന്ന സ്വീഡനെ രണ്ട് തലമുറകള്‍ക്കുള്ളില്‍ യൂറോപ്പിലെ ഏറ്റവും അപകടകരമായ ഒന്നാക്കി ബഹുജന ഇസ്ലാമിക കുടിയേറ്റം മാറ്റി,’ യുഎസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് റെയര്‍ ഫൗണ്ടേഷനിലെ ആമി മെക്ക് പറഞ്ഞു.
Discussion about this post