ഷിംല: കടുത്ത വയറുവയറുവേദന മൂലം ഡോക്ടര്‍മാരെ സമീപിച്ച യുവാവില്‍ നിന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് നാണയങ്ങള്‍. 33വയസ്സുകാരനായ യുവാവിന്റെ വയറില്‍ നിന്നാണ് 300 രൂപ വിലമതിക്കുന്ന 33 നാണയങ്ങള്‍ പുറത്തെടുത്തത്.
ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരിലാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ഗുമര്‍വിന്‍ സ്വദേശിയായ യുവാവിനെ വയറുവേദനയെ തുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയ്ക്കിടെ നടത്തിയ സ്‌കാനിംഗിലാണ് യുവാവിന്റെ വയറിനുളളില്‍ ലോഹസാധനങ്ങള്‍ ഉളളതായി കണ്ടെത്തിയത്. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി നടത്തിയാണ് യുവാവിന്റ വയറുമുഴുവന്‍ നാണയങ്ങളാണ് മനസിലാക്കിയത്. ജനുവരി 31നായിരുന്നു സംഭവം.
ഇതോടെ ഈ യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഡോക്ടര്‍ അനുഷ്‌കാണ് യുവാവിനെ പരിശോധിച്ചത്. പുറത്തെടുത്ത 33 നാണയങ്ങള്‍ക്ക് ആകെ 247ഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു രൂപയുടെയും രണ്ട് രൂപയുടെയും പത്ത് രൂപയുടെയും നാണയങ്ങളും 20 രൂപയുടെ ഒരു നാണയവും യുവാവിന്റെ വയറില്‍ നിന്ന് പുറത്തെടുത്തു.
വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ ശസ്ത്രക്രിയയെന്നാണ് ഡോക്ടര്‍ പങ്കുവെക്കുന്നത്. യുവാവിന് ജീവന്‍ പോലും നഷ്ടമാകുമെന്നാണ് കരുതിയത്. അതുപോലെ ഗുരുതരാവസ്ഥയിലാണ് അയാള്‍ തങ്ങളെ സമീപിച്ചതെന്നും വന്നപ്പോള്‍ ഒരു ബലൂണ്‍ പോലെയായിരുന്നു വയറുണ്ടായിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇയാളുടെ വയറുമുഴുവന്‍ നാണയങ്ങള്‍ വ്യാപിച്ച് കിടന്നിരുന്നു. മൂന്ന് മണിക്കൂര്‍ നേരം ചെലവഴിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. യുവാവിന് സ്‌കീസോഫ്രീനിയ എന്ന അവസ്ഥ ഉണ്ടെന്നും ഡോക്ടര്‍ അനുഷ്‌ക് വ്യക്തമാക്കി.
സ്‌കിസോഫ്രേനിയ എന്നാല്‍ ഒരു മാനസിക രോഗാവസ്ഥയാണ്. രോഗിയുടെ ചിന്തയും സംസാരങ്ങളൊന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടാകില്ല. മ?റ്റുളളവര്‍ സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിച്ചാലും രോഗികള്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറാകില്ല. ഈ അവസ്ഥയിലുളള രോഗികള്‍ ഒരിക്കലും ചുറ്റുമുളളവരെ വിശ്വസിക്കാന്‍ തയ്യാറാകില്ല. അവര്‍ എപ്പോഴും അവരുടേതായ ഒരു വിചിത്ര ലോകത്തായിരിക്കും.
അടുത്തിടെയാണ് ബീഹാറിലെ ഒരു പെണ്‍കുട്ടിയുടെ വയറില്‍ നിന്ന് ഒരു കിലോ തലമുടി കണ്ടെത്തിയത്.പ്രീതി എന്ന ഈ പെണ്‍കുട്ടിക്ക് ട്രൈക്കോട്ടില്ലോമാനിയ എന്ന മാനസിക രോഗമുണ്ടെന്നായിരുന്നു വിദഗ്ധരുടെ കണ്ടെത്തല്‍. അതുകൊണ്ടാണ് അവര്‍ക്ക് ട്രൈക്കോബെസോര്‍ എന്ന അസുഖം വന്നത്. ട്രൈക്കോട്ടില്ലോമാനിയയുള്ള വ്യക്തി തന്റെ പുരികം, തല, ചര്‍മ്മം എന്നിവയിലെ രോമങ്ങള്‍ പറിച്ചെടുത്ത് എറിയുന്നു. എന്നാല്‍ ഈ രോമങ്ങള്‍ കഴിക്കുമ്പോള്‍ ഈ മാനസികാവസ്ഥയെ ‘പിക്ക’ എന്ന് വിളിക്കുന്നു. ആദ്യത്തേത് പോഷകങ്ങളുടെ അഭാവമാണ്, പ്രത്യേകിച്ച് ഇരുമ്പ്, വിറ്റാമിന്‍ ബി കോംപ്ലക്സ്, രണ്ടാമത്തേത് ശീലം/ഭക്ഷണ വൈകല്യം, മൂന്നാമത്തേത് ഉത്കണ്ഠ, വിഷാദം അല്ലെങ്കില്‍ ഏതെങ്കിലും ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുടെ തുടക്കമാണ്. ഈ മാനസികരോഗങ്ങള്‍ മൂലം ഉണ്ടാകുന്ന രോഗാവസ്ഥയെ ട്രൈക്കോബെസോര്‍ എന്ന് വിളിക്കുന്നു.
ട്രൈക്കോബെസോവറിനെ കുറിച്ച് ഡോ. അശുതോഷ് വിശദീകരിക്കുന്നു, ‘മുടി ദഹിക്കുന്നില്ല. അത് വയറ്റിലെ ഭിത്തിയില്‍ ഒട്ടിപ്പിടിക്കുന്നു. ഒരാള്‍ തുടര്‍ച്ചയായി മുടി തിന്നുകയാണെങ്കില്‍, ഈ രോമങ്ങള്‍ ഒരു കൂട്ടം ഒട്ടിപ്പിടിക്കുന്ന രോമത്തിന്റെ ആകൃതിയെടുക്കും. ഇതുമൂലം, ഒരു സമയത്ത് , ഒരു വ്യക്തിക്ക് ഖരഭക്ഷണം കഴിക്കാന്‍ കഴിയാതെ വരുമ്പോള്‍ ട്രൈക്കോബെസോര്‍ എന്ന അവസ്ഥയും ഉണ്ടാകുന്നു. പിക്കയെക്കാള്‍ കൂടുതല്‍ ട്രൈക്കോട്ടില്ലോമാനിയ കേസുകള്‍ ഉണ്ട്. വികസ്വര രാജ്യങ്ങളില്‍ പിക്ക കേസുകള്‍ കൂടുതലായി കാണപ്പെടുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
Discussion about this post