Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കൂണ്‍ പോലെ പൊട്ടിമുളച്ച് വ്യാജസര്‍വ്വകലാശാലകള്‍; കേരളത്തില്‍ രണ്ടെണ്ണമടക്കം രാജ്യത്ത് 10 വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 12 എണ്ണം

by Brave India Desk
Feb 6, 2025, 03:49 pm IST
in News, Kerala, India
Share on Facebook
Tweet
WhatsAppTelegram

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 12 വ്യാജ സര്‍വ്വകലാശാലകള്‍ അടച്ചുപൂട്ടി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ(യുജിസി) വെബ്സൈറ്റില്‍ വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ 21 സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍ അറിയിച്ചു. 2014 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന 12 വ്യാജ സര്‍വകലാശാലകള്‍ നിലവില്‍ പൂട്ടിയിരിക്കുന്നത്.
21 സര്‍വകലാശാലകളെ യുജിസി വ്യാജമെന്ന് പ്രഖ്യാപിച്ചോ എന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നുമുള്ള ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കവേയാണ് ഡോ സുകാന്ത മജുംദാറിന്റെ വെളിപ്പെടുത്തല്‍ അതോടൊപ്പം ക്രമസമാധാന പരിപാലനം സംസ്ഥാന സര്‍ക്കാരുടെ പരിഗണനയിലുള്ള വിഷയമാണെന്നും മന്ത്രി മറുപടി നല്‍കി.

പട്ടികയിലുള്‍പ്പെട്ട 21 വ്യാജ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനായുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദോശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘സര്‍വകലാശാലകള്‍’ എന്ന് തെറ്റായി ചിത്രീകരിച്ച്, ബിരുദങ്ങള്‍ നല്‍കി, ‘വിദ്യാര്‍ഥികളെ വഞ്ചിച്ചവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. യുജിസിയുടെ വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത വ്യാജ സര്‍വകലാശാലകള്‍ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണപ്രദേശങ്ങളിലോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അവരോട് നിര്‍ദേശിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയവഴിയും യുജിസി വെബ്സൈറ്റിലൂടെയും പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്ക് ഇത്തരം സര്‍വ്വകലാശാലകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനായി ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പൊതു അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, നിരവധി സ്വയം പ്രഖ്യാപിത സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കുമെതിരേ സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ബിരുദങ്ങള്‍ നല്‍കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസോ മുന്നറിയിപ്പ് നോട്ടീസോ നല്‍കിയിട്ടുമുണ്ട്.

കേരളത്തില്‍ നിന്നുള്ള രണ്ട് സര്‍വകലാശാലകളാണ് വ്യാജ സര്‍വകലാശാലയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി കിഷ്നാട്ടം, കോഴിക്കോട് കുന്നമംഗലത്തുനിന്നുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഫ്രോഫറ്റിക് മെഡിസിന്‍ എന്നിവയാണ് യുജിസിയുടെ വ്യാജ സര്‍വകലാശാലകളുടെ പട്ടികയിലുള്ളത്. ഇവ രണ്ടും അടച്ചുപൂട്ടിക്കഴിഞ്ഞു.

വ്യാജ സര്‍വ്വകലാശാലയുടെ പേരുവിവരങ്ങള്‍

ആന്ധ്രാപ്രദേശ്

ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി, ഗുണ്ടൂര്‍

ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ, വിശാഖപട്ടണം

ഡല്‍ഹി

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്(AIIPHS)സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്സിറ്റി, അലിപൂര്‍

കൊമേഷ്യല്‍ യൂണിവേഴ്സിറ്രി ലിമിറ്റഡ്, ദര്യഗഞ്ച്

യുണൈറ്റഡ് നാഷന്‍സ് യൂണിവേഴ്സിറ്റി, ഡല്‍ഹി

വൊക്കേഷണല്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി

എഡിആര്‍-സെന്‍ട്രിക് ജുറിഡിക്കല്‍ യൂണിവേഴ്സിറ്റി, രാജേന്ദ്ര പാലസ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ന്യൂഡല്‍ഹി

വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ്, ഡല്‍ഹി

ആധ്യാത്മിക് വിശ്വവിദ്യാലയ(സ്പിരിച്ചല്‍ യൂണിവേഴ്സിറ്റി), വിജയ് വിഹാര്‍, റിതാല,രോഹിണി

കര്‍ണാടക

ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ സൊസൈറ്റി, ഗോകാക്ക്, ബല്‍ഗാം
മഹാരാഷ്ട്ര

രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പുര്‍
പോണ്ടിച്ചേരി

ശ്രീ ബോധിനി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, വഴുതവൂര്‍ റോഡ്, പോണ്ടിച്ചേരി
ഉത്തര്‍ പ്രദേശ്

ഗാന്ധി ഹിന്ദി വിദ്യാപീഠ്, അലഹാബാദ്, പ്രയാഗ്

നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി(ഓപ്പണ്‍ യൂണിവേഴ്സിറ്റി), അലിഗഢ്

ഭാരതീയ ശിക്ഷാ പരിഷത്, ഭാരത് ഭവന്‍, ലഖ്നൗ

മഹാമായ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, നോയിഡ

പശ്ചിമബംഗാള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസേര്‍ച്ച്, താക്കൂര്‍പുകുര്‍, കൊല്‍ക്കത്ത

Tags: educationcentral governmentfake universities
Share1
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies