ഡല്‍ഹി: കാര്‍ത്തി ചിദംബരത്തിനെതിരായ മോദി സര്‍ക്കാറിന്റെ ആരോപണങ്ങള്‍ തന്നെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. തന്റെ മകനായതു കൊണ്ടാണ് കാര്‍ത്തി ചിദംബരത്തെ ലക്ഷ്യമിടുന്നത്. അവരുടെ ലക്ഷ്യം താനാണെന്നും അദ്ദേഹം പറഞ്ഞു.
14ഓളം വിദേശ രാജ്യങ്ങളിലായി കാര്‍ത്തി ചിദംബരത്തിന് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ട്. പി.ചിദംബരം കേന്ദ്ര മന്ത്രിയായിരുന്ന കാലയളവിലെ കണക്കുകള്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുകയും ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.
Discussion about this post