ന്യൂഡൽഹി :കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സർക്കാർ സബ്കാ സാത്ത് സബ് കാ വികാസ് എന്ന തത്ത്വത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുടുംബപാർട്ടിക്ക് കുടുംബം ആദ്യം എന്ന നയമാണ്. എന്നാൽ രാജ്യം എന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ ആദ്യ നയം. 2014 ന് ശേഷം രാജ്യം പുതിയ മാതൃകയ്ക്ക് സാക്ഷ്യം വഹിച്ചു. ഞങ്ങൾ എല്ലാവരെയും ഒരുമ്മിച്ച് വളർത്താനാണ് ശ്രമിക്കുന്നത് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജാതിയതയുടെ വിഷം രാജ്യത്ത് പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നു. സർക്കാർ ഒബിസി കമ്മിഷന് ഭരണഘടനാ പദവി നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നൽകി. കോൺഗ്രസ് സർക്കാർ അംബേദ്കർക്ക് ഭാരതരത്‌നം നൽകിയില്ല. നൈപുണി വികസനം, സാമ്പത്തിക ഉൾപ്പെടുത്തൽ വ്യവസായവത്കരണം , എന്നിവയിലൂടെ അബേദ്കറുടെ സ്വപ്‌നങ്ങൾ ഞങ്ങൾ സാക്ഷാത്കരിക്കുന്നതായി മോദി പറഞ്ഞു.
ജവാഹർ ലാൽ നെഹ്‌റു അഭിപ്രായ സ്വാതന്ത്ര്യത്തെ അട്ടിമറിച്ചെന്നും കുറ്റപ്പെടുത്തി. കവിയും ഗാനരചയിതാവുമായ മജ്റൂഹ് സുൽത്താൻപുരിയും നടൻ ബൽരാജ് സാഹ്നിയും പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് കോൺഗ്രസ് ഭരണകാലത്ത് അറസ്റ്റിലായി. സവർക്കറെ കുറിച്ചുള്ള ഗാനം ആലപിക്കാൻ ആഗ്രഹിച്ചതിന് ഗായിക ലതാ മങ്കേഷ്‌കറുടെ സഹോദരനെ ഓൾ ഇന്ത്യ റേഡിയോയിൽ നിന്ന് വിലക്കി. അടിയന്താരാവസ്ഥയെ പിന്തുണച്ച് സംസാരിക്കാൻ വിസമ്മതിച്ചതിന് ദേവ് ആനന്ദിന്റെ സിനിമകൾ ദൂരദർശൻ നിരോധിച്ചതായും കോൺഗ്രസിനുവേണ്ടി ഒരു ഗാനം ആലപിക്കാൻ വിസമ്മതിച്ചതിന് ഗായകൻ കിഷോർ കുമാറിനെ വിലക്കിയതായും മോദി ചൂണ്ടിക്കാട്ടി.
ഭരണഘടനാ നിർമ്മാതാക്കളുടെ വികാരങ്ങൾ മനസ്സിൽ വെച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോകുന്നുവെന്ന് എനിക്ക് സംതൃപ്തിയോടെ പറയാൻ കഴിയും. കോൺഗ്രസ് ‘അവർ സംസാര സ്വാതന്ത്ര്യത്തെ തകർത്തു. പത്രങ്ങളിലും അവർ നികുതി ചുമത്തി, പിന്നീട് ‘ജനാധിപത്യവാദി’ എന്ന ലേബൽ ധരിച്ച് ചുറ്റിനടന്നു. ജനാധിപത്യത്തിന്റെ പ്രധാന തൂണുകളിൽ ഒന്നായ അവർ അതിനെ തകർക്കാൻ ശ്രമിച്ചു. ഇത് ഭരണഘടനയോടുള്ള തികഞ്ഞ അനാദരവാണ് എന്ന് മോദി ചൂണ്ടിക്കാട്ടി. ‘
കോൺഗ്രസ് പാർട്ടി ‘ഭരണഘടനാ നിർമ്മാതാക്കളുടെ മനോഭാവത്തെ നശിപ്പിക്കുന്നു’ എന്ന് ആരോപിച്ച അദ്ദേഹം, വിയോജിപ്പുകൾ അടിച്ചമർത്താൻ മാദ്ധ്യമങ്ങളെ നികുതി ഉപയോഗിച്ച് ലക്ഷ്യം വച്ചതെങ്ങനെയെന്നും ചൂണ്ടിക്കാട്ടി.
വികസനത്തെ തടസ്സപ്പെടുത്തരുതെന്നും കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
Discussion about this post