ലക്‌നൗ : കുംഭസ്‌നാനം കഴിഞ്ഞ് നാഗാസാധുക്കൾ കാശിയിലേക്ക് പുറപ്പെട്ടു. 115 ദിവസത്തെ പ്രയാഗ് രാജ് മഹാകുംഭിലെ പ്രവാസം പൂർത്തിയാക്കി ശ്രീ പംച് ദശനാം ജൂനാ അഖാഡയിലെ ഗുരുമൂർത്തിമാർ ദേവതക്കൊപ്പം കാശിയിലേക്കുള്ള പ്രസ്ഥാനം ആരംഭിച്ചു. പ്രയാഗരാജ് മഹാകുംഭിൽ ഒക്ടോബർ 16-നായിരുന്നു അഖാഡ പ്രവേശിച്ചത്.
ജൂനാ അഖാഡ രക്ഷാധികാരി പൂജ്യ ശ്രീഹരിഗിരിജി മഹാരാജ്, ജൂനാ അഖാഡയുടെ സഭാപതി ശ്രീമഹന്ത് പ്രേം ഗിരി മഹാരാജ്, മുഖ്യമന്ത്രിയും മേളാ പ്രഭാരിയുമായ ശ്രീമഹന്ത് മോഹൻ ഭാരതി മഹാരാജ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചിലെ എല്ലാ പദാധികാരികളും ഹോളി വരെയുള്ള 41 ദിവസം ഇനി കാശിയിൽ വാസം ചെയ്യും.
രമതാപഞ്ചിലെ നാല് ശ്രീമഹന്തുക്കളായ ശ്രീ മഹന്ത് ദൂധ്പുരി മഹാരാജ്, ശ്രീമഹന്ത് നിരഞ്ജൻ ഭാരതി മഹാരാജ്, ശ്രീമഹന്ത് മോഹൻ ഗിരി മഹാരാജ്, ശ്രീമഹന്ത് രാമചന്ദ്ര ഗിരി മഹാരാജ് എന്നിവരാണ് ദേവതകളെ എടുത്ത് കാശി യാത്രയെ നയിക്കുന്നത്. ആദ്യ രണ്ടു ദിവസം പ്രയാഗ് രാജിനടുത്ത രാംപൂരിൽ തങ്ങി തുടർന്ന് കാശിയിലെത്തുന്ന മഹാത്മാക്കളെ മോഹൻപൂർ ചൗക്കിൽ കാശിയിലെ സന്യാസിമാർ സ്വീകരിക്കും. വലിയ ഘോഷയാത്രയായിട്ടാവും നഗര പ്രവേശനം .
ഫെബ്രുവരി 26-ന് മഹാശിവരാത്രിയിൽ അഖാഡയിൽ നിന്ന് ഘോഷയാത്രയായി വന്ന് നാഗാസാധുക്കൾ ഭഗവാൻ വിശ്വനാഥനെ ദർശിക്കുകയും പൂജിക്കുകയും ചെയ്യും. ഹോളി ഉത്സവത്തിൽ മണികർണികഘാട്ടിൽ ഹോളി കളിച്ചതിനുശേഷം എല്ലാ സന്യാസിമാരും അവരുടെ ക്ഷേത്രങ്ങൾ, മഠങ്ങൾ, ആശ്രമങ്ങൾ തുടങ്ങിയവയിലേക്ക് പുറപ്പെടും. ജൂനാ അഖാഡയുടെ പുതിയ പദാധികാരികളുടെ തിരഞ്ഞെടുപ്പും അഭിഷേകവും ഈ സമയത്ത് കാശിയിൽ നടക്കും
Discussion about this post