വീടുകളിൽ കാവലാണ് നായ്ക്കൾ. അതുകൊണ്ട് തന്നെ ധാരാളം പേർ വീടുകളിൽ നായ്ക്കളെ വളർത്തുന്നുണ്ടാകും. ഇവയുടെ കുസൃതി കാണാൻ പ്രത്യേക രസമാണ്. നായ്ക്കളുടെ മുഖത്തെ പ്രധാന ആകർഷണം ആണ് മൂക്കുകൾ. എന്നാൽ ഈ മൂക്കുകൾ സൂക്ഷ്മമായി ഒന്ന് നോക്കിയാൽ നനവ് കാണാൻ സാധിക്കും. പലരും ഇത് നേരത്തെ തന്നെ ശ്രദ്ധിച്ചും കാണും. എന്തുകൊണ്ടാണ് നായ്ക്കളുടെ മൂക്കുകളിൽ എപ്പോഴും നനവ് പടർന്നിരിക്കുന്നത്?. എന്താണ് ഈ നനവ് അർത്ഥമാക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് വെറ്റിക് പെറ്റ് ക്ലിനിക്കിലെ സീനിയർ സെറ്റിനറി സർജൻ ആയ ഡോ. അഭിഷേക് ചൗധരി.
നായക്കളുടെ ഘ്രാണശക്തിയെക്കുറിച്ച് എല്ലാവർക്കും അറിയാം. മണം നന്നായി മനസിലാക്കാൻ കഴിയുന്ന ജീവിവർഗ്ഗം ആണ് നായ്ക്കൾ. പോലീസ് സേനയിൽ നായ്ക്കളെ ചേർക്കുന്നതും ഇതുകൊണ്ടാണ് പോലീസ് തോറ്റുപോകുന്ന വേളയിൽ പ്രതികളെ കണ്ടെത്താൻ നായ്ക്കളുടെ സഹായം തേടാറുണ്ട്. നായയ്ക്ക് ഈ കഴിവ് നൽകുന്നത് മൂക്കിലെ നനവ് ആണ്.
നായ്ക്കളുടെ മൂക്കുകളിൽ ധാരാളം ഗ്രന്ഥികൾ ഉണ്ട്. ഇവ പ്രത്യേക സ്രവം ഉത്പാദിപ്പിക്കും. ഈ സ്രവമാണ് നനവായി കാണുന്നത്. ഈ ഈർപ്പം ഗന്ധം തിരിച്ചറിയാൻ നായ്ക്കളെ സഹായിക്കും. ഇത് മാത്രമല്ല മൂക്ക് വരണ്ട് പോകുന്നത് തടയുകയും ചെയ്തു. മൂക്ക് വരണ്ടാൽ മുറിവ് ഉണ്ടാകാനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനും കാരണമാകും.
അൽപ്പം ചൂട് സ്ഥലത്ത് പോയി നിന്നാൽ നാം വിയർക്കാറുണ്ട്. എന്നാൽ നായ്ക്കൾ വിയർക്കാറില്ല. ശരീരം തണുപ്പോടെ സൂക്ഷിക്കാൻ നായ്ക്കളെ സഹായിക്കുന്നതും മൂക്കിലെ ഈ നനവ് ആണ്. മൂക്കിലെ ഈർപ്പം നായ്ക്കളുടെ ശരീര താപനിലയെ നിയന്ത്രിക്കുന്നു.
നനഞ്ഞ മൂക്ക് ആരോഗ്യത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് ആശങ്ക ആവശ്യമില്ല. എന്നാൽ നനവ് അധികമായാൽ അത് ശ്രദ്ധിക്കണം. ചില നായ്ക്കളിൽ മൂക്കൊലിപ്പ് ഉണ്ടാകാറുണ്ട്. അലർജി കൊണ്ടോ അല്ലെങ്കിൽ കനൈൻ ഇൻഫെക്ഷ്യസ് റെസിപ്പറേറ്ററി ഡിസീസ് കോംപ്ലക്‌സ് കൊണ്ടോ ആകാം ഇത് സംഭവിക്കുന്നത്. അതുകൊണ്ട് മൂക്കൊലിപ്പ് തുടരുകയാണ് എങ്കിൽ ഡോക്ടറെ പരിശോധിക്കണം.
ഇനി മൂക്കിൽ നനവ് ഒട്ടും കാണുന്നില്ല എങ്കിലും ശ്രദ്ധിക്കണം. നിർജ്ജലീകരണം, പനി എന്നിവയുടെ ലക്ഷണം ആകാം ഇത്. മൂക്ക് വരണ്ട് കാണപ്പെടുന്നത് സ്വാഭാവികം ആണ്. എന്നാൽ തുടർച്ചയായി വരണ്ടു കാണപ്പെടുക, മുറിവ് ഉണ്ടാകുക എന്നിവയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം.
Discussion about this post