കാർ എന്നത് യാത്രയ്ക്ക് വേണ്ടിയുള്ള ഒരു വാഹനം മാത്രമല്ല. മറിച്ച് സമ്പത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകം ആണ് കാറുകൾ. പണ്ട് കാലങ്ങളിൽ വലിയ സമ്പർക്ക് മാത്രമായിരുന്നു കാർ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇതിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ന് സാധാരണ കുടുംബങ്ങളിലും കാറുകൾ ഉണ്ടായിരിക്കും. എങ്കിലും ആഡംബരത്തിന്റെ പ്രതീകമെന്ന പദവി കാറുകൾ നിലനിർത്തുന്നുണ്ട്.
റോഡിലേക്ക് അൽപ്പ നേരം ഒന്ന് കണ്ണോടിച്ചാൽ നിരവധി തരത്തിലുള്ള കാറുകൾ ആയിരിക്കും കാണാൻ സാധിക്കുക. സാധാരണ അംബാസിഡർ മുതൽ ബെൻസും ബിഎംഡബ്ല്യുവും വരെ ഇക്കൂട്ടത്തിൽ ഉണ്ടാകും. സാധാരണക്കാർ വില കുറഞ്ഞ കാറുകളിൽ സഞ്ചരിക്കുമ്പോൾ പണമുള്ളവർ വിലകൂടിയ ആഡംബര കാറുകൾ വാങ്ങിക്കൂട്ടുകയും യാത്രയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.
യാത്ര ചെയ്യുക എന്നതാണ് കാറുകൾ വാങ്ങുന്നതിന്റെ പ്രധാന ഉദ്ദേശം. അതുകൊണ്ട് തന്നെ നാം വാങ്ങുന്ന കാറുകളിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം മാത്രമാണ് ഉള്ളത്. എന്നാൽ ഒരു ആഡംബര വീട്ടിലുള്ള മുഴുവൻ സൗകര്യങ്ങളും ഉള്ള ഒരു കാർ നമ്മുടെ ഈ ലോകത്ത് ഉണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ കൂടിയാണ് ഇത്. ഒരേ സമയം 70 ലധികം ആളുകൾക്ക് യാത്ര ചെയ്യാവുന്ന ഈ കാർ ആഡംബരത്തിന്റെ അവസാനവാക്ക് കൂടിയാണ്.
ദി അമേരിക്കൻ ഡ്രീം എന്നാണ് ഈ ഏറ്റവും നീളം കൂടിയ കാർ അറിയപ്പെടുന്നത്. 1986 ൽ ആണ് ഈ വാഹനം ആദ്യമായി നിർമ്മിച്ചത്. അമേരിക്കക്കാരൻ ആയ ജായ് ഓർബെർഗ് ആയിരുന്നു ഇതിന്റെ സ്രഷ്ടാട്. 60 അടി ആയിരുന്നു ആദ്യമായി നിർമ്മിക്കുമ്പോൾ ഈ കാറിന്റെ നീളം. 26 ചക്രങ്ങളുള്ള ഈ കാറിന് ഒരു ജോടി v8 എൻജിനും ഉണ്ടായിരുന്നു. മുൻഭാഗത്ത് സ്ഥാപിച്ച ഈ എൻജിനുകൾ അന്നത്തെ കാലത്ത് വളരെ അപൂർവ്വമായിരുന്നു.
പിന്നീട് 36 വർഷങ്ങൾക്ക് ശേഷം ഈ കാർ വീണ്ടും പുതുക്കി നിർമ്മിച്ചു. ഇതോടെ ഈ കാറിന്റെ വലിപ്പം 100 അടി ആയി. ഇതിന് പുറമേ ഞെട്ടിക്കുന്ന സൗകര്യങ്ങളും ഇതിൽ ഒരുക്കി. ഇപ്പോൾ ഒരേ സമയം 75 പേർക്കാണ് ഈ കാറിൽ ചെയ്യാൻ കഴിയുക. സ്വിമ്മിംഗ് പൂളും വാട്ടർ ബെഡും ഈ കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. മിനി ഗോൾഫ് കോഴ്‌സും, ഹെലിപാടും ഈ കാറിൽ ഉണ്ട്. വലിപ്പവും സൗകര്യങ്ങളും കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡിലും ഈ കാർ ഇടം നേടിയിട്ടുണ്ട്.
Discussion about this post