തിരുവന്തപുരം: കേരളം, കർണാടക, തമിഴ്നാട് എന്നീ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടാവുമെന്ന് ഇ മെയിൽ ഭീഷണി സന്ദേശം. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവള അധികൃതർ സുരക്ഷാ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് ഇങ്ങനെയൊരു ഭീഷണി മെയിൽ വന്നത്. ഇതിന് പിന്നാലെ സുരക്ഷാ നടപടി ശക്തമാക്കി.
ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവള അധികൃതർ നിരീക്ഷണം ശക്തമാക്കുകയും വിമാനത്താവള പരിധിയിൽ കർശന സുരക്ഷാ പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
വിമാനത്താവളങ്ങളെയു൦ ഫ്ളൈറ്റുകളെയു൦ ലക്ഷ്യമാക്കി ഇ മെയിൽ വഴി ബോംബ് ഭീഷണികൾ ലഭിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം, രാജ്യത്തുടനീളമുള്ള വിമാനങ്ങൾക്ക് വ്യാജ ഭീഷണികളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. എന്നാൽ മുമ്പ് ഇത്തരം ഭീഷണികൾ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഡ്രോൺ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഈ സന്ദേശം അധികൃതർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്
അതേ സമയം, നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഇ മെയിൽ സന്ദേശത്തിൽ തിരുവനന്തപുരം വിമാനത്താവളമെന്ന് പറഞ്ഞിട്ടില്ല. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ വർദ്ധിപ്പിച്ചതാണെന്നും അധികൃതർ അറിയിച്ചെന്നാണ് റിപ്പോർട്ട്.
Discussion about this post