ന്യൂഡല്‍ഹി; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയത്തിനു പിന്നാലെയുള്ള വിജയാഘോഷത്തിനിടയിലും പ്രവര്‍ത്തകരോട് കരുതലോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പാർട്ടി പ്രവര്‍ത്തകന്റെ അരികിലേക്ക് ആണ് പ്രധാനമന്ത്രിയുടെ കരുതലിന്റെ വാക്കുകൾ എത്തിയത്.
പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് മോദിയുടെ ശ്രദ്ധയില്‍പെട്ടത്. ഉടനെ അദ്ദേഹം പ്രസംഗം നിര്‍ത്തുകയും പ്രവര്‍ത്തകനെ സഹായിക്കാന്‍ ചുറ്റിനും ഉള്ളവരോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ സഹായം ഉറപ്പാക്കിയ ശേഷമായിരുന്നു അദ്ദേഹം പ്രസംഗം തുടർന്നത്.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിജെപി ആദ്യമായി അധികാരത്തിലേറിയത് എങ്ങനെയെന്ന് പറയുകയായിരുന്നു മോദി. ഇതിനിടെയാണ് സംഭവം. ഇതോടെ അദ്ദേഹം കാര്യം തിരക്കി..
അയാൾ ഉറക്കമാണോ അതോ സുഖമില്ലേ ? ഡോക്ടർ, ദയവായി അവനെ പരിശോധിക്കൂ. ദയവായി ആ ബിജെപി പ്രവർത്തകനു കുറച്ചു വെള്ളം കൊടുക്കൂ. അവനു സുഖമില്ല, ദയവായി അവനെ നോക്കൂ… അവൻ അസ്വസ്ഥനാണ്’- മോദി ചുറ്റുമുള്ളവരോട് പറഞ്ഞു. അല്‍പ്പം വെള്ളം കുടിച്ചതിനു ശേഷം തനിക്ക് കുഴപ്പം ഇല്ലെന്ന് പ്രവർത്തകൻ ആംഗ്യം കാണിച്ചതിനു പിന്നാലെ മാത്രമാണ് പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്.
തന്റെ പ്രസംഗത്തില്‍ ഡല്‍ഹിയിലെ വിജയത്തിന് മോദി ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മോദി
നന്ദി അറിയിച്ചിരുന്നു. മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ചതിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഡൽഹിയിലേത് ഐതിഹാസിക ജയമാണ്. ഡൽഹിയുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി എന്ന മോദി പറഞ്ഞു. ഡൽഹിയുടെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഡംബരം അഹങ്കാരം അരാജകത്വം എന്നിവ പരാജയപ്പെട്ടു. ഷോർട്ട് കട്ട് രാഷട്രീയക്കാരെ ജനങ്ങൾ ഷോർട്ട് സർക്യൂട്ട് ചെയ്‌തെന്ന് മോദി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഡൽഹി ഞങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ സ്‌നേഹം നൽകി. വികസനത്തിന്റെ രൂപത്തിൽ ഇരട്ടി സ്‌നേഹം ഞങ്ങൾ നിങ്ങൾക്ക് തിരികെ നൽകുമെന്ന് ഞാൻ വീണ്ടും ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്ന് മോദി കൂട്ടിച്ചേർത്തു .
Discussion about this post