കൊൽക്കത്ത : മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു. 27 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപി തിരിച്ചെത്തിയിരിക്കുകയാണ്. അടുത്തത് പശ്ചിമ ബംഗാളാണ്. ഡൽഹി പിടിച്ചെടുത്തത് പോലെ പശ്ചിമബംഗാളും ബിജെപി പിടിച്ചെടുക്കും എന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം മമതയ്ക്ക് മുന്നറിയിപ്പ് നൽകിയത്
ഡൽഹിയിൽ നമ്മുടെ വിജയമാണിത്. 2026 ൽ ബംഗാളിന്റെ ഊഴമാണ് . പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടിയായ ബിജെപി, 2011 മുതൽ അധികാരത്തിലിരിക്കുന്ന മമത ബാനർജിയുടെ ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. 288 സീറ്റുകളുള്ള പശ്ചിമബംഗളിൽ അടുത്ത വർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. അതിൽ ബംഗാളിലെ തൃണമൂൽ കോൺഗ്രസസിനെ പിഴുതെറിയാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആം ആദ്മി പാർട്ടി ദുരന്തം അവസാനിച്ചു . ജനങ്ങൾ എഎപിക്ക് ഉചിതമായ മറുപടി നൽകി. ഡൽഹിയുടെ പ്രതാപം തിരികെ കൊണ്ടുവരാനും അതിനെ വൃത്തിയുള്ള നഗരമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ. ഡൽഹിയിലെ ബംഗാളി ഭൂരിപക്ഷ പ്രദേശങ്ങളിൽ ഞാൻ പ്രചാരണം നടത്തി. അവിടെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശം അവസ്ഥയിലാണ്. അവർ ഡൽഹിയെ നശിപ്പിച്ചു. ഡൽഹിയിലെ മിക്ക ബംഗാളി ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപി അനായാസ വിജയം നേടി, എന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മികച്ച വിജയത്തിന് പ്രധാനമന്ത്രി മോദിയെ സുവേന്ദു അഭിനന്ദിച്ചു. ആം ആദ്മി പാർട്ടിക്കെതിരായ നിർണായക ജനവിധിയാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കെജ്രിവാളിനെ അധികാരത്തിൽ നിന്ന് പുറത്തായതിനാൽ ഡൽഹിയിലെ ജനങ്ങൾക്ക് ഇരട്ട എഞ്ചിൻ സർക്കാരിന്റെ നേട്ടങ്ങൾ ലഭിക്കും എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ദേശീയ തലസ്ഥാനത്തെ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണം ബിജെപി നേടി. ആം ആദ്മി പാർട്ടിയെ 22 ആയി കുറച്ചു. ഹാട്രിക് പൂജ്യങ്ങൾ നേടി കോൺഗ്രസിനെ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തള്ളി. അരവിന്ദ്‌കെജ്രിവാൾ, മനീഷ് സിസോഡിയ, സൗരഭ് ഭരദ്വാജ് എന്നിവരുൾപ്പെടെ നിരവധി ഉന്നത എഎപി നേതാക്കൾ അവരുടെ മണ്ഡലങ്ങളിൽ നിന്ന് പരാജയപ്പെട്ടു. അതേസമയം മുഖ്യമന്ത്രി അതിഷി വിജയിച്ചു.
Discussion about this post