കേരളക്കരയെ ഞെട്ടിച്ച കേസാണ് ഷാരോൺ വധക്കേസ്. കേസിന്റെ വിവരങ്ങൾ മലയാളികൾ ഞെഞ്ചിടിപ്പോടെയാണ് അറിഞ്ഞത്. അത്രയും ക്രൂരമായാണ് പ്രതി ഗ്രീഷ്മ കാമുകനെ കൊലപ്പെടുത്തിയത്. പാറശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കഷായ ചലഞ്ച് എന്ന വ്യാജേന കുടിപ്പിച്ച് ഷാരോണിനെ ഇഞ്ചിഞ്ചായി പ്രതി കൊല്ലുകയായിരുന്നു.
ഇപ്പോഴിതാ പ്രതി ഗ്രീഷ്മക്കെതിരെ നടി പ്രിയങ്ക രംഗത്ത് വന്നിരിക്കുകയാണ്. ഇവരെ എല്ലാം എന്തിനാണ് ജയിലേല്ലക്ക് അയക്കുന്നത്. ഇങ്ങനെയുള്ളവരെ സ്‌പോട്ടിൽ തന്നെ കൊന്നു കളയണം. എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്ന് പ്രിയങ്ക ചോദിക്കുന്നു. ഷാരോണിന്റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ…എന്നും നടി പറയുന്നു.
നമ്മുടെ നാട്ടിലെ നിയമങ്ങൾ മാറണം. എന്നാൽ മാത്രമാണ് ഇങ്ങനെയുള്ളവർ എല്ലാം പഠിക്കുകയൂള്ളൂ. ഗ്രീഷ്മയെ പോലെയുള്ളവരെ എല്ലാം സ്‌പോട്ടിൽ കൊല്ലണമെന്നേ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ? സ്‌പോട്ടിൽ ചെയ്യണം. മൂന്ന് വയസായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെ സ്‌പോട്ടിൽ കൊല്ലണം. അല്ലാതെ അവരെ ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കിൽ അവരെ ഒക്കെ ആ സ്‌പോട്ടിൽ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ ? മാറ്റണം’, എന്നാണ് പ്രിയങ്ക പറഞ്ഞത്.
ഒരു സിനിമയുടെ പ്രമോഷൻറെ ഭാഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വീഡീയോ പുറത്തുവന്നതിന് പിന്നാലെ പ്രിയങ്കയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
2022 ഒക്ടോബർ 14 നാണ് ഗ്രീഷ്മ നൽകിയ കഷായം കുടിച്ച് ഷാരോൺ ആശുപത്രിയിലാവുന്നത്. ഒക്ടോബർ 25 നാണ് യുവാവ് മരിക്കുന്നത്. ഷാരോൺ കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബിഎസ്സി റേഡിയോളജി അവസാനവർഷ വിദ്യാർത്ഥിയായിരുന്നു. 2021 ലാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. ശേഷം ഇരുവരും പള്ളിയിലും അമ്പലത്തിലും വച്ച് താലി കെട്ടി. ഗ്രീഷ്മയുടെ ആദ്യഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ശ്രമംതുടങ്ങി. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്മാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് കൊലപാതകം.
കഴിഞ്ഞ മാസമാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹർജി നൽകി. കോടതി പ്രതി നൽകിയ അപ്പിൽ ഹൈക്കോടതി യലിൽ സ്വീകരിക്കുകയും ചെയ്തു.
Discussion about this post