പ്രണയ നഗരം എന്ന് കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സിൽ ഓടി വരുന്ന പേര് പാരീസ് എന്നായിരിക്കും. പേര് മാത്രമല്ല… പാരീസിന്റെ ഐഫൽ ടവറിന്റെ ചിത്രം തന്നെ മനസ്സിൽ എത്താൻ സാധ്യതയുണ്ട് . ഇത് വെറുമൊരു വിളിപ്പേര് മാത്രമല്ല. ‘പ്രണയ നഗരം’ എന്നത് നൂറ്റാണ്ടുകളായി പാരീസ് അഹംങ്കാരത്തോടെ കൊണ്ടുനടക്കുകയാണ്.
ഒരിക്കെലെങ്കിലും പാരിസിൽ പോകാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ലുവർ മ്യൂസിയത്തിന്റെ മുൻപിലെ ഗ്‌ളാസ് പിരമിഡിന്റെ കാഴ്ചയും ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നായ ഈഫൽ ടവറും അങ്ങനെ കാഴ്ചകളുടെ മായാലോകമാണ് പാരീസ്. എന്നാൽ പാരീസിനെ പ്രണയിനികളുടെ ആത്യന്തിക പറുദീസയായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ?
ഈഫൽ ടവർ, നോട്രെ ഡാം കത്തീഡ്രൽ, ലൂവ്രെ പിരമിഡ്, ട്യൂലറീസ് ഗാർഡൻ തുടങ്ങിയ മനോഹരമായ ലാൻഡ്മാർക്കുകളുള്ള പാരീസ്, വിവാഹാഭ്യർത്ഥന നടത്താൻ നിരവധി ഐക്കണിക് സ്ഥലങ്ങൾ വാഗ്ദാനം ചെയ്യുന്നു.
പാരീസ് നഗരമധ്യത്തിലുള്ള പോണ്ട് ഡെസ് ആർട്‌സ് ‘ലവ് ലോക്ക് ബ്രിഡ്ജ്’ പ്രണയനികളുടെ സ്‌പെഷ്യല്ഡ ഇടമാണ്. ഇവിടെ, ലക്ഷക്കണക്കിന് ദമ്പതികൾ അവരുടെ പേരും തീയതിയും ഒരു ലവ് ലോക്കിൽ എഴുതി അവരുടെ പ്രണയം അനശ്വരമാക്കും. തുടർന്ന് അവർ പാലത്തിൽ പൂട്ട് ഘടിപ്പിച്ച് താക്കോൽ സീൻ നദിയിലേക്ക് എറിയുന്നു,.
പ്രണയത്തിനായി ഒരു മതിൽ
ഫ്രഞ്ച് ഭാഷയിൽ ലെ മുർ ഡെസ് ജെ ടൈം എന്നും അറിയപ്പെടുന്ന വാൾ ഓഫ് ലവ്. പാരീസിലെ ഒരു കലാസൃഷ്ടി ഉറങ്ങുന്നതും പ്രണയികളുടെ ഒരു പ്രശസ്ത സ്ഥലവുമാണ്. 311 ഭാഷകളിൽ ‘ഐ ലവ് യു’ എന്ന വാക്കുകൾ ഇവിടെ എഴുതിയിട്ടുണ്ട്. പാരീസിൽ പ്രണയത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു മതിലാണിത്. നിരവധി പ്രണയാഭ്യർത്ഥനകൾക്കും പ്രഖ്യാപനങ്ങൾക്കും ഈ സ്ഥലം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
Discussion about this post