Saturday, October 25, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോലീസ് വേഷത്തി. മാസിനൊരുങ്ങി ചാക്കോച്ചൻ ; ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ പുറത്ത്

by Brave India Desk
Feb 10, 2025, 08:13 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി. കോഴിക്കോട് ലുലു മാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രയ്ലർ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവർത്തകരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്റഫ് നിർവഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി.

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തിയേറ്ററിലും ഓ.റ്റി.യിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പർഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസർ ഓൺ ഡ്യൂട്ടി വിതരണത്തിന് എത്തിക്കുന്നത്.

Stories you may like

5 മാസം ഗർഭിണി,ഫോൺ വിളിച്ചിട്ട് കാമുകനെടുത്തില്ല; നേരെ വീട്ടിലേക്ക് കയറി ചെന്ന് 17കാരി:ഹരിപ്പാട് യുവാവ് പിടിയിൽ

പ്രശസ്തിക്ക് വേണ്ടി പേര് ഉപയോഗിക്കുന്നു; റോഷ്‌നയ്‌ക്കെതിരെ അജ്മൽ അമീർ

ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്ക്സ് ബിജോയ് നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള . ചീഫ് അസോ. ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Tags: cinema
ShareTweetSendShare

Latest stories from this section

മഴ മുന്നറിയിപ്പിൽ മാറ്റം ; ഞായറാഴ്ച നിർണായകമാകും ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം ; ഞായറാഴ്ച നിർണായകമാകും ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പി വി അൻവറിന് ആശ്രയമാകാൻ ലീഗ് ; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് പി.എം.എ സലാം

പി വി അൻവറിന് ആശ്രയമാകാൻ ലീഗ് ; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് പി.എം.എ സലാം

പണി തരാൻ ‘മോന്ത’ വരുന്നു, ഇതെന്തോന്ന് കാലവർഷ പെയ്‌ത്തോ?

പണി തരാൻ ‘മോന്ത’ വരുന്നു, ഇതെന്തോന്ന് കാലവർഷ പെയ്‌ത്തോ?

ഇടഞ്ഞ് സിപിഐ ; പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും

ഇടഞ്ഞ് സിപിഐ ; പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും

Discussion about this post

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

5 മാസം ഗർഭിണി,ഫോൺ വിളിച്ചിട്ട് കാമുകനെടുത്തില്ല; നേരെ വീട്ടിലേക്ക് കയറി ചെന്ന് 17കാരി:ഹരിപ്പാട് യുവാവ് പിടിയിൽ

ദേ കിടക്കുന്നു അണ്ണന്റെ എഐ മേസേജ്..: അജ്മൽ അമീറിന്റെ ചാറ്റ് പുറത്ത് വിട്ട് നടി

പ്രശസ്തിക്ക് വേണ്ടി പേര് ഉപയോഗിക്കുന്നു; റോഷ്‌നയ്‌ക്കെതിരെ അജ്മൽ അമീർ

ആ ഇന്ത്യൻ താരത്തെ കോഹ്‌ലി കണ്ടുപഠിക്കണം, സൂപ്പർതാരത്തിന് ഉപദ്ദേശവുമായി മുഹമ്മദ് കൈഫ്

ആ ഇന്ത്യൻ താരത്തെ കോഹ്‌ലി കണ്ടുപഠിക്കണം, സൂപ്പർതാരത്തിന് ഉപദ്ദേശവുമായി മുഹമ്മദ് കൈഫ്

പാകിസ്താൻ ആണവായുധ നിയന്ത്രണം യുഎസിന് കൈമാറി:സിഐഎ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

പാകിസ്താൻ ആണവായുധ നിയന്ത്രണം യുഎസിന് കൈമാറി:സിഐഎ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

സച്ചിനും കപിലിനും കോഹ്‌ലിക്കും മുന്നിലാണ് അദ്ദേഹം, 200 സെഞ്ച്വറി വരെ നേടാൻ കഴിവുള്ള താരമായിരുന്നു: യോഗ്‌രാജ് സിംഗ്

സച്ചിനും കപിലിനും കോഹ്‌ലിക്കും മുന്നിലാണ് അദ്ദേഹം, 200 സെഞ്ച്വറി വരെ നേടാൻ കഴിവുള്ള താരമായിരുന്നു: യോഗ്‌രാജ് സിംഗ്

മഴ മുന്നറിയിപ്പിൽ മാറ്റം ; ഞായറാഴ്ച നിർണായകമാകും ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം ; ഞായറാഴ്ച നിർണായകമാകും ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പി വി അൻവറിന് ആശ്രയമാകാൻ ലീഗ് ; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് പി.എം.എ സലാം

പി വി അൻവറിന് ആശ്രയമാകാൻ ലീഗ് ; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് പി.എം.എ സലാം

ജമ്മു കശ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ് ; നാഷണൽ കോൺഫറൻസ് സഖ്യത്തിലെ മൂന്നുപേരും ഒരു ബിജെപി സ്ഥാനാർത്ഥിയും വിജയിച്ചു

ജമ്മു കശ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ് ; നാഷണൽ കോൺഫറൻസ് സഖ്യത്തിലെ മൂന്നുപേരും ഒരു ബിജെപി സ്ഥാനാർത്ഥിയും വിജയിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies