Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളം തട്ടിപ്പിന് നല്ല വളക്കൂറുള്ള മണ്ണ്’ ഒരു ദിവസം നഷ്ടമാകുന്നത് ഒരു കോടിയ്ക്ക് മുകളില്‍, ഞെട്ടിക്കുന്ന കണക്ക്

by Brave India Desk
Feb 12, 2025, 02:12 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരളം സൈബര്‍ തട്ടിപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണെന്ന് പഠനറിപ്പോര്‍ട്ട്. ഒരു ദിവസം നഷ്ടപ്പെടുന്നത് ഒരു കോടിയോളം രൂപയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ 1000 കോടിയിലധികം രൂപ കൊയ്തുവെന്നാണ് വ്യക്തമാകുന്നത്. 2022നും 2024നും ഇടയില്‍ സംസ്ഥാനത്ത് നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ 1021 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

Stories you may like

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് നിന്ന് 763 കോടിരൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. 2022ല്‍ സൈബര്‍ തട്ടിപ്പുകളിലൂടെ മലയാളികള്‍ക്ക് 48 കോടിരൂപയാണ് നഷ്ടപ്പെട്ടത്. 2023ല്‍ അത് 210 കോടിയായി ഉയര്‍ന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024ല്‍ സംസ്ഥാനത്ത് 41,426 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിലും കൂടുതല്‍ പേര്‍ക്ക് വിവിധ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം എറണാകുളം ജില്ലയില്‍ നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 174 കോടി രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. നഷ്ടത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല കൂടിയാണ് എറണാകുളം. പട്ടികയില്‍ തൊട്ടുപിന്നിലാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം.

2024ല്‍ 114 കോടിരൂപയാണ് സൈബര്‍ തട്ടിപ്പുകളിലൂടെ തിരുവനന്തപുരത്ത് നിന്ന് തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറ്റവും കുറവ് നടന്നത് വയനാട് ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 9.2 കോടി രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വയനാട് ജില്ലയില്‍ നിന്നും നേടിയത്.

2022 മുതല്‍ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയില്‍ ഏകദേശം 149 കോടിരൂപ അധികൃതര്‍ കണ്ടെത്തി. 2024ലാണ് ഇതില്‍ ഭൂരിഭാഗം തുകയും വീണ്ടെടുത്തത്. ഇക്കാലയളവില്‍ 76,000 തട്ടിപ്പ് പണമിടപാടുകള്‍ പൊലീസ് മരവിപ്പിച്ചു. അതിലൂടെ 107.44 കോടി രൂപ കണ്ടെടുക്കുകയും ചെയ്തു. 2022-ല്‍ 4.38 കോടി രൂപയും 2023ല്‍ 37.16 കോടിരൂപയുമാണ് പൊലീസ് തിരിച്ചുപിടിച്ചത്.

2024ല്‍ ഓണ്‍ലൈന്‍ തട്ടിപ്പിനായി ഉപയോഗിച്ച 50,000 സ്മാര്‍ട്ട്ഫോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പൊലീസ് കരിമ്പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമായെന്ന് കണ്ടെത്തിയ 19000 സിം കാര്‍ഡുകള്‍, 31,000 വെബ്സൈറ്റുകള്‍, 23000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും ബ്ലോക്ക് ചെയ്തു. ഡിജിറ്റല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പെരുകിയതോടെ ചില നയമാറ്റങ്ങളും സാങ്കേതിക ഇടപെടലുകളും നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റിസര്‍വ് ബാങ്കിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കത്തയയ്ക്കുകയും ചെയ്തു.

Tags: keralacyber scam
Share14
Tweet
Send
Share

Latest stories from this section

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Latest News

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology