ന്യൂഡൽഹി; ഷീനബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖ്യർജിയ്ക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന ഹർജി സുപ്രിംകോടതി തള്ളി. കേസിൻറെ വാദം കേൾക്കൽ ഉടൻ ആരംഭിക്കുമെന്നും, പ്രതി തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഹർജി പരിഗണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി അറിയിച്ചു.
‘നീ തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ല.’ കേസിന്റെ വാദം കേൾക്കൽ അടുത്ത ഘട്ടത്തിലെത്തി. വിചാരണ നടപടികൾ ഇപ്പോഴും തുടരുന്നതിനാൽ, ഹർജി പരിഗണിക്കാൻ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. കീഴ്‌ക്കോടതിയോട് വാദം കേൾക്കൽ വേഗത്തിലാക്കാനും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനും ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിൻഡാൽ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കഴിഞ്ഞ നാല് മാസമായി കീഴ്‌ക്കോടതിയിൽ വാദം കേൾക്കുന്നില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നാണ് ഇന്ദ്രാണി മുഖ്യർജി കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. ഇക്കാരണത്താൽ തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്നുമാണ് ഇന്ദ്രാണി മുഖർജി സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു.
ബോംബെ ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ദ്രാണി മുഖർജി സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യമുന്നയിച്ചുള്ള ഹർജി ബോംബെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു . അതേ സമയം കീഴ്‌ക്കോടതിയെ വീണ്ടും സമീപിക്കാൻ ഇന്ദ്രാണി മുഖർജിക്ക് കോടതി അനുമതി നൽകി.
ഇത് വളരെ പ്രമാദമായ ഒരു കേസാണെന്നും, പകുതിയോളം വാദം കേൾക്കൽ പൂർത്തിയായെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. കേസിൽ വാദം പുരോഗമിക്കുന്നു, 96 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചുവെന്നും ഹർജിയെ എതിർത്തുകൊണ്ട് സിബിഐ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ നാല് മാസമായി കീഴ്‌ക്കോടതിയിൽ വാദം കേൾക്കൽ നടക്കുന്നില്ല, നടപടികൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. സ്പെയിനിലേക്കും യുകെയിലേക്കും 10 ദിവസത്തെ യാത്ര അനുവദിക്കണമെന്നുമാണ് ഇന്ദ്രാണി മുഖർജി കോടതിയിൽ ആവശ്യപ്പെട്ടത്. ജൂലൈ 19 ന് സിബിഐ പ്രത്യേക കോടതി ഇന്ദ്രാണി മുഖ്യർജിയിടെ ഹർജി അംഗീകരിച്ചതിനെ തുടർന്നാണ് വിഷയത്തിൽ തുടർനടപടികൾക്കായി സിബിഐ അപ്പീൽ കോടതികളെ സമീപിച്ചത്.
പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബർ 27 ന് ബോംബെ ഹൈക്കോടതി പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കുകകയും ചെയ്തു. ബോബെ ഹൈക്കോടതിയുടെ ഉത്തരവിനെ ആണ് ഇന്ദ്രാണി മുഖർജി സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത്.
ഷീന ബോറ കൊലപാതക കേസിൽ 2015 ഓഗസ്റ്റിൽ ആണ് ഇന്ദ്രാണി മുഖർജി അറസ്റ്റിലായത്. 2012 ഏപ്രിലിൽ മുംബൈയിൽ വെച്ച് ഇന്ദ്രാണി മുഖർജിയും ഡ്രൈവർ ശ്യാംവർ റായ്, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന എന്നിവരും ചേർന്ന് ഷീന ബോറയെ (24) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഷീന ബോറയുടെ മൃതദേഹം അയൽപക്കത്തെ റായ്ഗഡ് ജില്ലയിലെ കാട്ടിൽ കൊണ്ടുപോയി കത്തിച്ചു. ഷീന ബോറ മുഖർജിയുടെയും മുൻ ഭർത്താവിന്റെയും കുട്ടിയായിരുന്നു.
2015 ൽ ആയുധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ അറസ്റ്റിലായ ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ശ്യാംവർ റായ് രഹസ്യം വെളിപ്പെടുത്തിയതോടെയാണ് കൊലപാതക കേസ് പുറത്തുവന്നത്. സിബിഐ അന്വേഷിച്ച കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ദ്രാണി മുഖർജിയുടെ രണ്ടാം ഭർത്താവ് പീറ്റർ മുഖർജിയെയും അറസ്റ്റ് ചെയ്തു. കേസിലെ മുഴവൻ പ്രതികളും ജാമ്യത്തിലാണ്.











Discussion about this post