എറണാകുളം: ആരാധകർക്കൊപ്പം ഇത്തവണത്തെ വാലന്റൈൻസ് ഡേ ആഘോഷമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും. ഫെബ്രുവരി 15 ശനിയാഴ്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള മത്സരം കാണുവാനെത്തുന്ന പ്രണയിതാക്കൾക്ക് മത്സരം ആസ്വദിക്കുവാനായി എക്സ്‌ക്ലൂസീവ് സീറ്റിംഗ് സംവിധാനമാണ് ബ്ലാസ്റ്റേഴ്സ് ഗാലറിയിൽ തയ്യാറാക്കിയിരിക്കുന്നത്.
വാലന്റൈൻസ് ഡേ തീമിൽ അണിയിച്ചൊരുക്കിയ പ്രീമിയം സീറ്റിംഗ് ഏരിയയിൽ ഇരുന്ന് മത്സരം ആസ്വദിക്കുവാനും ഫുട്ബോൾ ആവേശം നിറഞ്ഞ ഒരു സായാഹ്നം പങ്കാളിയോടൊപ്പം അവിസ്മരണീയമാക്കുന്നതിനുമുള്ള അവസരമാണ് ഇതിലൂടെ പ്രണയിതാക്കൾക്ക് ലഭിക്കുന്നത്. സെൽഫി ബൂത്തും പലതരം ഇൻഡോർ ഗെയിമുകളും വാലന്റൈൻസ് കോർണറിൽ ഒരുക്കിയിട്ടുണ്ട്.
ഈ പ്രീമിയം ടിക്കറ്റുകളിൽ മത്സരം കാണാനെത്തുന്നവർക്ക് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ നേരിട്ട് കാണുവാനും പരിചയപ്പെടുവാനുമുള്ള അവസരവുമുണ്ട്. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന ഒരു കപ്പിളിന് ഫൈവ് സ്റ്റാർ ഹോട്ടലിൽ കാൻഡിൽ ലൈറ്റ് ഡിന്നറിനുള്ള അവസരവും ലഭിക്കും. പേടിഎം ഇൻസൈഡറിലൂടെ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
Discussion about this post