കടലിനടിയില്‍ വസിക്കുന്ന വേട്ടക്കാരെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആദ്യം ചിന്തിക്കുന്നത് വൈറ്റ് ഷാര്‍ക്കിനെക്കുറിച്ചോ കൊലയാളി തിമിംഗലത്തെക്കുറിച്ചോ ഒക്കെയാണ്. എന്നാല്‍ ഇപ്പോഴിതാ ഭീകരനായ ഒരു വേട്ടക്കാരനെ കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇതുവരെ കണ്ടുമുട്ടിയ ജീവികളില്‍ വെച്ച് അപകടകാരിയും തന്ത്രശാലിയുമായ ഇതിന് ആംഫിപോഡ് ഡല്‍സിബെല്ല കാമഞ്ചാക്ക എന്നാണ് അവര്‍ പേരിട്ടിരിക്കുന്നത്.
സമുദ്രത്തിന്റെ ഉപരിതലത്തിന് വളരെ താഴെ, ഹഡല്‍ സോണുകളില്‍ അതായത് തിരമാലകള്‍ക്ക് താഴെയുള്ള 6 മുതല്‍ 11 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളിലാണ് ഇത് പൊതുവേ കാണപ്പെടുന്നത്.
സൂര്യപ്രകാശത്തിന് ഒരിക്കലും ചെന്നെത്താന്‍ കഴിയാത്ത സമുദ്രത്തിന്റെ ഇരുണ്ട ആഴങ്ങളിലാണ് ഇവ ജീവിക്കുന്നത്.. ചിലി, പെറു എന്നിവയുടെ തീരത്ത് അറ്റകാമ ട്രെഞ്ചില്‍ ഏകദേശം 8 കിലോമീറ്റര്‍ താഴെ, സൈര്യവിഹാരം നടത്തുന്ന ഏകദേശം നാല് സെന്റീമീറ്റര്‍ നീളമുള്ള ഒരു ചെമ്മീന്‍ പോലുള്ള ജീവിയാണ് ഇത്. കാഴ്ച്ചയില്‍ വലിപ്പം കുറവാണെങ്കിലും, ഈ ജീവി വളരെ ഫലപ്രദമായി വേട്ടയാടുന്ന കടല്‍ജീവിയാണ്. വളരെ കൗശലപൂര്‍വ്വം ബുദ്ധി പ്രയോഗിച്ചാണ് ഇവ ഇരകളെ കീഴ്‌പ്പെടുത്തുന്നത്.
ഈ ജീവി ഒരു പുതിയ സ്പീഷീസ് മാത്രമല്ല, ഇത് പൂര്‍ണ്ണമായും പുതിയൊരു ജനുസ്സില്‍ പെടുന്നു. അതേസമയം, നമ്മുടെ കണ്ടെത്തലുകള്‍ക്കുമപ്പുറമുള്ള ജീവന്റെ സാന്നിധ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഡല്‍സിബെല്ലയെന്നാണ് ഒരു അഭിപ്രായം.
ഒട്ടും പ്രകാശമില്ലാത്ത പരിസ്ഥിതികളില്‍ ഇത്തരം വിചിത്രമായ ധാരാളം ജീവികള്‍ അധിവസിക്കുന്നുണ്ടെന്നും പര്യവേക്ഷണ സാങ്കേതികവിദ്യയിലെ പുരോഗതിയോടെ, വരും വര്‍ഷങ്ങളില്‍ ആഴത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്തപ്പെടുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഗവേഷകര്‍, അതോടെ ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ വെല്ലുവിളിക്കുന്ന പുതിയ ജീവിവര്‍ഗങ്ങളെയും ആവാസവ്യവസ്ഥകളെയും വെളിപ്പെടും.









Discussion about this post