ഇന്ന് യൂട്യൂബ് ഒരു പ്രധാന പ്ലാറ്റ്ഫോമായി വളര്‍ന്നിരിക്കുകയാണ്, നിരവധി പേരാണ് ഇന്ന് യൂട്യൂബിലൂടെ വരുമാനമുണ്ടാക്കുന്നത്. നിരവധി ഇന്ത്യന്‍ വനിതാ യൂട്യൂബര്‍മാര്‍ അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി അംഗീകാരവും സാമ്പത്തിക വിജയവും നേടിയിട്ടുണ്ട്. സാങ്കേതികവിദ്യ മുതല്‍ പാചകരീതി, സൗന്ദര്യം വരെയുള്ള വിവിധ വിഷയങ്ങളില്‍ ഈ വനിതകള്‍ വീഡിയോ ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ യൂട്യൂബര്‍മാരില്‍, പത്ത് പേരെ പരിചയപ്പെടാം
1. ശ്രുതി അര്‍ജുന്‍ ആനന്ദ്
ശ്രുതി തന്റെ യൂട്യൂബ് കരിയര്‍ ആരംഭിച്ചത് 2010-ലാണ് മേക്കപ്പ്, സൗന്ദര്യ പാഠങ്ങള്‍ എന്നിവയിലായിരുന്നു ഇവര്‍ വീഡിയോ ചെയ്തത് . ഫാഷന്‍, ജീവിതശൈലി, കുടുംബ സൗഹൃദ ഉള്ളടക്കം എന്നിവയിലേക്ക് അവര്‍ ക്രമേണ കടന്നു. ഭാവനാത്മകവും ആകര്‍ഷകവുമായ ഉള്ളടക്കം കാരണം അവര്‍ക്ക് 1.2 കോടി സബ്സ്‌ക്രൈബര്‍മാരുണ്ട്. 45 കോടിയാണ് ഇവരുടെ വാര്‍ഷികവരുമാനം.
2. നിഷ മധുലിക
പാചക സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയായ നിഷ മധുലിക 2011-ലാണ് തന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ലളിതമായ സസ്യാഹാര വിഭവങ്ങളുടെ പാചകരീതികള്‍ ഇവര്‍ പോസ്റ്റ് ചെയ്യുന്നു. നിലവില്‍ നിഷ മധുലികയ്ക്ക് 1.47 കോടി സബ്സ്‌ക്രൈബര്‍മാരുണ്ട്. 43 കോടിയാണ് ഇവര്‍ നേടുന്ന വരുമാനം.
3. കോമള്‍ പാണ്ഡെ
സൗന്ദര്യം, ഫാഷന്‍, സ്‌റ്റൈലിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കി 2017-ല്‍ കോമള്‍ പാണ്ഡെ തന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചു. 30 കോടിയാണ് ഇവരുടെ വരുമാനം
4. പ്രജക്ത കോലി
പ്രജക്തയുടെ മറ്റൊരു പേരായ ‘മോസ്റ്റ്ലി സെയിന്‍’ 2015 ല്‍ തന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചു, ഇപ്പോള്‍ 72 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. പലപ്പോഴും ഒന്നിലധികം വേഷങ്ങള്‍ ചെയ്യുന്ന അവരുടെ രസകരമായ വീഡിയോകള്‍ കാരണം അവര്‍ക്ക് ഗണ്യമായ ഫോളോവേഴ്സ് ഉണ്ട്. 16 കോടി രൂപയാണ് ഇവരുടെ വാര്‍ഷികവരുമാനം.
5. അനിഷ ദീക്ഷിത്
മുമ്പ് റിക്ഷാവാലി എന്നറിയപ്പെട്ടിരുന്ന അനിഷ ദീക്ഷിത് 2013 ല്‍ തന്റെ യൂട്യൂബ് കരിയര്‍ ആരംഭിച്ചു. അവരുടെ ചാനലില്‍ നിലവില്‍ 34.4 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. 15 മുതല്‍ 20 കോടി വരെ ഇവര്‍ ഒരു വര്‍ഷം നേടുന്നു.
6. നിഹാരിക സിംഗ്
നിഹാരിക്ക 2016 ല്‍ തന്റെ യൂട്യൂബ് കരിയര്‍ ആരംഭിച്ചു. അവരുടെ വീഡിയോകളുടെ ഉള്ളടക്കം വളരെ രസകരമാണ്. നിലവില്‍ ക്യാപ്റ്റന്‍ നിക്ക് എന്ന ഈ ചാനലിന് 24. 5 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. 13 കോടി രൂപയാണ് വരുമാനം.
7. പൂജ ലുത്ര
വെല്‍നസ് ഗൈഡന്‍സ്, സ്‌കിന്‍കെയര്‍ ആശയങ്ങള്‍, DIY സൊല്യൂഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പൂജ ലുത്ര സ്വന്തം യൂട്യൂബ് ചാനല്‍ സൃഷ്ടിച്ചത്. പൂജയുടെ ചാനലിന് 76 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. 9 കോടിയാണ് ഒരു വര്‍ഷം ഇവര്‍ യൂട്യൂബില്‍ നിന്ന് നേടുന്നത്.
8. കബിത സിംഗ്
‘കബിതാസ് കിച്ചണ്‍’, എന്ന കബിത സിംഗിന്റെ ചാനല്‍, 2014 ലാണ് ആരംഭിച്ചത്. നിലവില്‍ 1.43 കോടി സബ്സ്‌ക്രൈബര്‍മാര്‍ ഇവര്‍ക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണ യൂട്യൂബര്‍മാരില്‍ ഒരാളാണ് അവര്‍, 6മുതല്‍ 7 കോടി വരെ ഇവര്‍ ഒരു വര്‍ഷം നേടുന്നുണ്ട്.
9. കോമള്‍ ഗുഡന്‍
സൗന്ദര്യത്തെയും ഫാഷനെയും കുറിച്ചുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കോമള്‍ ഗുഡന്‍ തന്റെ യൂട്യൂബ് കരിയര്‍ ആരംഭിച്ചത്. സ്‌കിന്‍കെയര്‍, സ്‌റ്റൈല്‍, ബ്യൂട്ടി പാഠങ്ങള്‍ എന്നിവ പങ്കിട്ടുകൊണ്ട് അവര്‍ക്ക് ഗണ്യമായ ഫോളോവേഴ്സ് ഉണ്ട്. അവരുടെ ചാനല്‍ പേര് സൂപ്പര്‍ സ്‌റ്റൈല്‍ ടിപ്‌സ് എന്നാണ്, നിലവില്‍ 39 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്.
10. ഹിമാന്‍ഷി ടെക്വാനി
‘ദാറ്റ് ഗ്ലാം ഗേള്‍’ ചാനലിലൂടെ പ്രശസ്തയായ ഹിമാന്‍ഷി, ജീവിതശൈലി, മേക്കപ്പ്, ബ്യൂട്ടി മെറ്റീരിയല്‍ എന്നിവയുടെ വീഡിയോകളാണ് നിര്‍മ്മിക്കുന്നത്. 52 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഇവര്‍ക്ക് യൂട്യൂബിലുള്ളത്. 1മുതല്‍ 2 കോടി വരെയാണ് ഒരു വര്‍ഷം ഇവര്‍ കണ്ടന്റിലൂടെ നേടുന്നത്.
Discussion about this post