ന്യൂയോർക്ക്: ലോകവാസനത്തെക്കുറിച്ച് നിരവധി പ്രവചനങ്ങളാണ് നാം ഇതിനോടകം തന്നെ കേട്ടിരിക്കുക. ഇപ്പോഴും ഇത്തരം പ്രവചനങ്ങൾ വാർത്തയായിക്കൊണ്ടിരിക്കുന്നു. ഈ ലോകം ഇന്ന് വസാനിക്കും, നാളെ അവസാനിക്കും എന്ന തരത്തിലുള്ള വാർത്തകൾ അടിയ്ക്കടി മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് തന്നെ ലോകവാസാനം ഇപ്പോൾ വലിയ ഞെട്ടലൊന്നും നമ്മളിൽ ഉണ്ടാക്കാറില്ല.
എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രവചനം ഏവരെയും ഞെട്ടിക്കുന്നത്. ലോകവാസാനം സംബന്ധിച്ച് സർ ഐസക് ന്യൂട്ടൻ നടത്തിയ പ്രവചനം ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോകവസാനത്തിന് ഇനി വർഷങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് ന്യൂട്ടന്റെ പ്രവചനം.
320 വർഷങ്ങൾക്ക് മുൻപ് 1704 ൽ ആണ് ന്യൂട്ടൻ ലോകവസാനം സംബന്ധിച്ച പ്രചനം ന്യൂട്ടൻ നടത്തിയത്. ബൈബിളിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ആയിരുന്നു അദ്ദേഹം ഈ നിർണായക പ്രവചനം നടത്തിയത്. റോ്മൻ സാമ്രാജ്യത്തിന്റെ ഉദയം മുതൽ 1260ാം വർഷം ലോകം അവസാനിക്കുമെന്നാണ് ന്യൂട്ടൻ അന്ന് പറഞ്ഞത്. ഇത് പ്രകാരം റോമൻ സാമ്രാജ്യം ഉണ്ടായി 1260ാം വർഷം എന്നത് 2060 ആണ്. അതായത് ലോകം അവസാനിക്കാൻ ഇനി ബാക്കിയുള്ളത് കേവലം 35 വർഷം മാത്രം.
ന്യൂട്ടൻ എഴുതിയ ഒരു കത്തിലാണ് ലോകാവസാനത്തെക്കുറിച്ച് പറയുന്നത്. ഈ കത്ത് ഹീബ്രു സർവ്വകലാശാലയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ലോകം അവസാനിക്കുന്നതിന് മുന്നോടിയായി മഹാമാരിയും യുദ്ധവും ഉണ്ടാകും. ഇതായിരിക്കും ലോകാവസാനത്തിലേക്ക് നയിക്കുക. ഇതിന് ശേഷം യേശു വീണ്ടും ഭീമിയിലേക്ക് എത്തുമെന്നും ന്യൂട്ടന്റെ പ്രവചനത്തിൽ ഉണ്ട്. ലോകം നശിച്ച ശേഷം പിന്നീട് യേശുവും വിശുദ്ധൻമാരും പുതിയ ഭൂമി സൃഷ്ടിക്കും. ആയിരം വർഷത്തേയ്ക്ക് സമാധാനരാജ്യം ഇവിടെ സ്ഥാപിക്കും എന്നാണ് ന്യൂട്ടൻ കത്തിൽ പറയുന്നത്.
അതേസമയം 2060 ൽ തന്നെ ലോകം ഇല്ലാതാകും എന്ന് ന്യൂട്ടൻ ഉറപ്പിച്ച് പറയുന്നില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. 2060 ന്റെ ആരംഭത്തിലോ അല്ലെങ്കിൽ ഇതിന് ശേഷമോ ആകാം ലോകം ഇല്ലാതാകുന്നത്. പെട്ടെന്ന് തന്നെ ലോകം അവസാനിക്കും എന്ന് താൻ കരുതുന്നില്ലെന്നും ലോകം അവസാനിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ആളുകളെ ഭീതിയിൽ ആഴ്ത്തുന്നത് ശരിയല്ലെന്നും ന്യൂട്ടൻ കത്തിൽ അഭിപ്രായപ്പെടുന്നു.
ന്യൂട്ടന്റെ ലോകാവസാനം സംബന്ധിച്ച പ്രവചനം വാർത്തകളിൽ നിറഞ്ഞതോടെ ഗവേഷകരും രംഗത്ത് എത്തിയിട്ടുണ്ട്. ന്യൂട്ടന്റെ പ്രവചനം ശരിവച്ചും തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയും നിരവധി ഗവേഷകരാണ് എത്തിയിട്ടുള്ളത്. ജീവിതത്തിലുടനീളം മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധം ന്യൂട്ടൻ തേടിനടന്നിരുന്നു. ഇതിന്റെ ഫവലമാണ് പ്രവചനം എന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Discussion about this post