ഇന്ന് ഡേറ്റിംഗ് ആപ്പുകൾ എന്നത് സാധാരണയായ കാര്യം ആയി മാറിയിരിക്കുന്നു. പ്രായ-ലിംഗഭേദമന്യേ ഉള്ള ആളുകൾ വ്യത്യസ്ത ലക്ഷ്യങ്ങൾ മുന്നിൽവച്ച് വ്യത്യസ്ത ഡേറ്റിംഗ് ആപ്പുകളിൽ അക്കൗണ്ട് എടുക്കുന്നു. പുതിയബന്ധങ്ങൾ കണ്ടെത്താനും,വിരസതയും ഒറ്റപ്പെടലും ഒഴിവാക്കാനും, അങ്ങനെ അങ്ങനെ പല കാരണങ്ങളാണ് ഉള്ളത്. അങ്ങനെയെങ്കിൽ ഏത് പ്രായത്തിലുള്ള പുരുഷന്മാരാണ് ഡേറ്റിംഗ് ആപ്പുകളിൽ ഏറ്റവും കൂടുതൽ സൈൻ അപ്പ് ചെയ്യുന്നതെന്ന് ഒരു ചോദ്യം വന്നാൽ നിങ്ങളിൽ പലരും മില്ലേനിയൽ, ജെൻ ഇസഡ് പുരുഷന്മാരെക്കുറിച്ച് ചിന്തിക്കും.
എന്നാൽ അടുത്തിടെ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ അനുസരിച്ച്, അനുസരിച്ച്, ഏറ്റവും സജീവമായ ഉപയോക്താക്കളിൽ കൂടുതൽ മധ്യവയസ്‌കരായ പുരുഷന്മാരാണ് ഉള്ളതെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഇന്റർനാഷണൽ ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് ഹെൽത്ത് സൈക്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
25 നും 50 നും ഇടയിൽ പ്രായമുള്ള 298-ലധികം പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഡേറ്റിംഗ് ആപ്പുകളിൽ അവർ എത്ര സമയം ചെലവഴിച്ചു, അത് ഉപയോഗിക്കുന്നതിന് പിന്നിലെ അവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണ് തുടങ്ങിയവയായിരുന്നു ഇവരോട് ചോദിച്ച പ്രധാന ചോദ്യങ്ങൾ. ഡേറ്റിംഗ് ആപ്പുകളിൽ സൈൻ അപ്പ് ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ച പ്രധാന കാരണങ്ങളിലൊന്ന് എന്തായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തന്നെ പ്രവചിക്കാൻ കഴിയുന്നതായിരുന്നു. പഠനമനുസരിച്ച്, മിക്ക പുരുഷന്മാരും കാഷ്വൽ സെക്‌സ് അന്വേഷിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ഡേറ്റിംഗ് ആപ്പുകളിൽ സൈൻ അപ്പ് ചെയ്യുന്നത്.
അപ്പോൾ, മിക്ക പുരുഷന്മാരും യഥാർത്ഥ ബന്ധങ്ങളോ വൈകാരിക കൂട്ടോ അന്വേഷിക്കുന്നില്ല എന്നത് വ്യക്തമാണ്. വാസ്തവത്തിൽ, തങ്ങൾ കാഷ്വൽ സെക്സാണ് ആഗ്രഹിക്കുന്നതെന്ന് തുറന്നുപറയുന്ന നിരവധി പുരുഷന്മാരുണ്ട്, കൂടാതെ ഇത് അംഗീകരിക്കുന്ന സ്ത്രീകളും ഉണ്ട്.
Discussion about this post