കാസർകോട്: ശശി തരൂർ – എഡിറ്റോറിയൽ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ശശി തരൂരിനെ ഫോണിൽ വിളിച്ച് ‘നല്ല ഉപദേശം’ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. കാസർകോട് വച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരിന്റെ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. അതൊരിക്കലും പാർട്ടയുടെ അഭിപ്രായമല്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിക്ക് പാർട്ടിയുടേതായ ഒരു തീരുമാനമുണ്ട്. വ്യക്തികൾക്ക് അവരുടേതായ തീരുമാനമുണ്ട്. പാർട്ടിയുടെ തീരുമാനവും അഭിപ്രായവുമാണ് ഔദ്യോഗികമായി തങ്ങൾ അനുസരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത്. തങ്ങളുടെ അഭിപ്രായമല്ല, പാർട്ടിയുടെ അഭിപ്രായമാണ്. ശശി തരൂരിനെ പാർട്ടിയിൽ നിന്നും പുറത്താക്കണോ എന്നുള്ളതിനെ കുറിച്ചെല്ലാം തീരുമാനമെടുക്കുന്നത് പാർട്ടി ഹൈക്കമാൻഡ് ആണ്. അതിന് കഴിവുള്ള നേതാക്കളുടെ കയ്യിലാണ് പാർട്ടിയുള്ളത്. അവർ അതിൽ തീരുമാനമെടുക്കട്ടെ, അതിൽ തങ്ങൾക്ക് അഭിപ്രായമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
ശശി തരൂരിനോട് പറയേണ്ട കാര്യങ്ങൾ പറയേണ്ട പോലെ വിളിച്ച് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ എല്ലാ സ്വാതന്ത്രവുമൈടുത്ത് നല്ല ഉപദേശമാണ് തരൂരിന് നൽകിയിരിക്കുന്നത്. അത് നിങ്ങൾക്ക് വായിച്ചാൽ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ മേഖലയിലെ കേരളത്തിന്റെ വളർച്ച ഭീകരമാണെന്നായിരുന്നു
ശശി തരൂരിന്റെ വീക്ഷണത്തിലെ എഡിറ്റോറിയിലിൽ പറഞ്ഞത്. ഇതിന് പിന്നാലെ തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ ഒന്നാകെ രംഗത്ത് വന്നിരുന്നു. തരൂർ എടുത്ത് കാണിച്ച കേരളത്തിന്റെ വികസനത്തെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നോട്ട് വന്നിരുന്നു. എന്നാൽ, തന്റെ നിലപാടിനോട് ഉറച്ച് നിൽക്കുകയാണെന്നും തന്റെ ലേഖനത്തിൽ തെറ്റൊന്നും കാണുന്നില്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും തരൂർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച തരൂർ കൂടിക്കാഴ്ച പ്രോത്സാഹന ജനകമാണെന്നും നിരവധി പ്രധാന ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. ഏറെ പോസിറ്റീവായാണ് ഈ സന്ദർശനത്തെ കാണുന്നത്. നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്നും ശശി തരൂർ വ്യക്തമാക്കി
Discussion about this post