എറണാകുളം: പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ. അനൂപ് മേനോൻ കൂട്ടുകെട്ടിലാണ് മോഹൻലാലിന്റെ പുതിയ ചിത്രം. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഹൻലാൽ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചത്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് അനൂപ് മേനോൻ ആണ്. പ്രണയവും വിരഹവും സംഗീതവും ഇളകലർന്ന റൊമാൻഡിക്ക് എന്റർടൈയ്‌നറായിരിക്കും ചിത്രം. തിരുവനന്തപുരം, കൊൽക്കൊത്ത, ഷില്ലോംഗ് എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷൻ. ടൈംലെസ് മൂവീസ് ആണ് ചിത്രം നിർമിക്കുക.
അനൂപ് മേനോനൊപ്പമുള്ള ചിത്രം മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. ഇത് തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണ് എന്നാണ് വിശേഷിപ്പിച്ചുകൊണ്ടാണ് ചിത്രത്തെ കുറിച്ച് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.
Leave a Comment