വളരെ കാലത്തെ പ്രണയം….. ഒടുവിൽ കല്യാണത്തിന് നിമിഷ നേരമുള്ളപ്പോൾ കല്യാണം വേണ്ടെന്ന് വച്ചു. അതിന് പിന്നിലുള്ള കാര്യം കേട്ട് ഞെട്ടിയിരിക്കുകയാണ് . കല്യാണത്തിന് തൊട്ടുമുമ്പ് മറ്റൊരു പ്രണയമുണ്ടെന്ന വെളിപ്പെടുത്തലാണ് ഇതിന് പിന്നിലുള്ള കാരണമായി മാറിയത്.
ദീർഘകാല പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ, നിശ്ചയിച്ച ദിവസത്തിന് തൊട്ട് മുമ്പ്, വരൻ സമൂഹ മാധ്യമത്തിലൂടെ നടത്തിയ ഒരു വെളിപ്പെടുത്തൽ, വിവാഹത്തിന് മുമ്പ് തന്നെ ആ ബന്ധം അവസാനിപ്പിക്കുന്നതിന് കാരണമായതായും റിപ്പോർട്ടിൽ പറയുന്നു. വിവാഹം തീരുമാനിച്ചപ്പോൾ ഇരുവരും കല്യാണത്തിന്റെ ഒരോ ചുമലത ഏറ്റെടുത്തു. വധു ഇരുവരുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ചുമതല ഏറ്റെടുത്തു. ഈ സമയം വരൻ വിവാഹ വേദി ഒരുക്കുന്ന ചുമതല ഏറ്റെടുത്തു. ഇതിനായി വരൻ ഒരു വിവാഹ പ്ലാനറുടെ സഹായം തേടി. ഒടുവിൽ വിവാഹ ദിവസത്തിന് തൊട്ട് മുമ്പ് വരൻ താൻ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും പ്രശ്‌നപരിഹാരത്തിനായി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം തേടുകയുമായിരുന്നു.
വരൻറെ സമൂഹ മാധ്യമ കുറിപ്പ് വായിച്ച് വിവരം അറിഞ്ഞ വധു ഞെട്ടി. ഇത്രയും കാലം പ്രണയിച്ചിരുന്നയാളുടെ പുതിയ പങ്കാളിയെ കുറിച്ച് അറിഞ്ഞപ്പോൾ വധു ആകെ തകർന്ന് പോയെന്നും റിപ്പോർട്ടുകൾ പറയുന്നു. വരൻ പ്രണയത്തിലായത് വിവാഹ പ്ലാനറുമായിട്ടായിരുന്നു. വരൻറെ സ്വവർഗ്ഗ പ്രണയം വധുവിന് അംഗീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ ശേഷവും താൻ പുതിയ പ്രണയം തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം എന്താണെന്നും ചോദിച്ചു കൊണ്ടാണ് വരൻ തൻറെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ വെളിപ്പെടുത്തൽ നടത്തിയെതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തനിക്ക് ഇതൊന്നും അംഗീകരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് വധു വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
Discussion about this post