തിരുവനന്തപുരം: അറബിക് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുള്ള ആൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
കിളിമാനൂർ തടത്തുമല സ്വദേശി ഷെമീർ, കല്ലമ്പലം സ്വദേശികളായ മുഹ്‌സിൻ, റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ കല്ലമ്പലം പോലീസ് ആണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കല്ലമ്പലത്തിന് സമീപം പ്രവർത്തിക്കുന്ന അറബിക് കോളേജിൽ ആണ് സംഭവം നടന്നത്.
ഇവിടുത്തെ ഹോസ്റ്റലിൽ ആണ് കഴിഞ്ഞ ഏതാനും നാളുകളായി കുട്ടി താമസിക്കുന്നത്. ഇതിനിടെ ഷെമീർ, മുഹ്‌സിൻ എന്നിവർ ചേർന്ന് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പ്രിൻസിപ്പാൾ അറിഞ്ഞിരുന്നു. എന്നാൽ സംഭവം രഹസ്യമായി വയ്ക്കുകയായിരുന്നു.
ഇവരുടെ പീഡനം തുടർന്നതോടെ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post