കഴിഞ്ഞ ദിവസമാണ് കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ പുതിയ റീൽസ് വീഡിയോ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് രേണു സുധി നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു.
ഈ വീഡിയോ റീൽ തനിക്കൊരു മോശവുമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു പറയുന്നു. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും രേണു കൂട്ടിച്ചേർത്തു.
നല്ല വേഷങ്ങൾ വന്നാൽ താൻ ഇനിയും അഭിനയിക്കും. അഭിനയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും രേണു പറയുന്നു. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും. അഭിനയം എന്റെ ജോലിയാണ്. ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാൽ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട് എനിക്ക് സൗകര്യമില്ല….. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ വീഡിയോ കണ്ടാൽ മതി. നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർടിസ്റ്റ് ആയവരാണ്. നല്ലതു പറഞ്ഞില്ലേലും പബ്ലിക് ആയി തെറി വിളിക്കാതെ
ഇരിക്കുക. അത്രേ ഒള്ളൂ. ഉറക്കം ഉളച്ച് നാടകം ചെയ്യുന്നത് എന്റെ കുടുംബം നോക്കാനാണ്. ഞാൻ വേറെ ഒരുത്തന്റെ കൂടി പിള്ളേരെ ഇട്ടുപോയോ ഇല്ലാല്ലോ….? എന്നും രേണു ചോദിച്ചു.
കാണുന്ന എല്ലാ നെഗറ്റിവ് കമന്റുകൾക്കും രേണു മറുപടി തരും. പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി ഒന്നും മോഷ്ടിച്ചിട്ടില്ല. സുധിചേട്ടൻ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം വെബ് സീരിസിൽ അഭിനയിച്ചുട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ? … ഒരു നെഗറ്റീവ് കമന്റും ഞാൻ നീക്കം ചെയ്യുന്നില്ല. എന്റെ ശരി തന്നെയാണ് ഞാൻ ചെയ്യുന്നത്.
ദാസേട്ടൻ കോഴിക്കോട് എന്ന ആളിനൊപ്പമുള്ള ഗ്ലാമർ റീൽസ് വീഡിയോ കഴിഞ്ഞ ദിവസമാണ് രേണു പങ്കുവയ്ക്കുന്നത്.ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമാണ് ഇവർ റീൽസ് വിഡിയോയായി റിക്രിയേറ്റ് ചെയ്തത്. ഇരുവരും അൽപം ഇഴുകിച്ചേർന്നാണ് അഭിനയിക്കുന്നതും. അതാണ് ചിലരെ ചൊടിപ്പിച്ചത്. ‘സുധിയെ ഓർത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ…. ഈ കാട്ടിക്കൂട്ടുന്നത്. നാണമുണ്ടോ ഇങ്ങനെ ചെയ്യാൻ എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും. എന്നാൽ രേണുവിന് പിന്തുണയ്ക്കുന്ന കമന്റുകളും ഇതിനൊപ്പമുണ്ട്.
Discussion about this post