ലക്‌നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ. ബിജെപി എം പി തേജസ്വി സൂര്യ, കേന്ദ്രമന്ത്രി രാം മോഹൻ നായിഡു, എന്നിവരാണ് കുംഭമേളയിൽ പങ്കെടുക്കാൻ പ്രായാഗ്‌രാജിൽ എത്തിയത്. ഇവരെല്ലാം ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്തു.
കുടുംബാംഗങ്ങൾക്കൊപ്പം ആയിരുന്നു നിർമ്മലാ സീതാരാമൻ കുംഭമേളയ്ക്ക് എത്തിയത്. കുംഭമേളയിൽ പങ്കെടുക്കാൻ സാധിച്ചത് അഭിമാന നിമിഷമായി തോന്നുന്നുവെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. ആഗോളതലത്തിലുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ആയിരുന്നു തേജസ്വി സൂര്യ കുംഭമേളയിൽ എത്തിയതിന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
നൂറു കണക്കിന് യുവമോർച്ച പ്രവർത്തകർക്കൊപ്പമാണ് തേജസ്വി സൂര്യ കുംഭമേളയ്ക്ക് എത്തിയത്. ഇതിൽ വലിയ സന്തോഷം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെവിടെ നോക്കിയാലും ഇത്തരം ഒരു പരിപാടി കാണാൻ സാധിക്കില്ല. ഐക്യം ആണ് മഹാകുംഭമേളയുടെ ഊർജ്ജം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉള്ള ആളുകളെ ഒന്നിച്ച് നിർത്താൻ കുംഭമേളയ്ക്ക് കഴിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ജന്മം കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ വിയോഗം ആയിട്ടാണ് കാണുന്നത് എന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. കുംഭമേളയുടെ പാരമ്പര്യം തലമുറകളോളം തുടങ്ങണം. മഹകുംഭമേള നൽകുന്ന ഊർജ്ജം അവിശ്വസനീയം ആണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വ മുഹൂർത്തം എന്ന് ആയിരുന്നു കുംഭമേളയിൽ എത്തിയതിനെ ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ അഭിപ്രായപ്പെട്ടു.
144 വർഷത്തിൽ ഒരിക്കൽ മാത്രമാണ് മഹാകുംഭമേള ഉണ്ടാകുക. ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. കോടിക്കണക്കിന് ആളുകൾ ആണ് ഇവിടെയെത്തി സ്‌നാനം ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post