ഐഐടി ബാബ അഭയ്സിംഗിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. കുംഭമേളയിലൂടെ അഭയ്സിംഗിൻറെ സന്യാസ ജീവിതം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഐഐടി ബോംബെയിൽ എഞ്ചിനീയറിംഗ് ബിരുദംനേടിയ ഒരു വ്യക്തിസന്യാസ ജീവിതത്തിലേക്ക് എത്തിയത് പലരും അമ്പരപ്പോടെയാണ് നോക്കികണ്ടത്.
ഇപ്പോഴിതാ ഐടിയൻ ബാബ അഭയ്സിംഗിൻറെ പത്താംക്ലാസ്, പ്ലസ്ടും മാർക്കുഷീറ്റുകൾ വൈറലാകുന്നു. അഭയ് സിങ്ങിന്റെ അക്കാദമിക് ജീവിതം ഏറെ പ്രശംസനീയമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയതെന്നാണ് ഹയർസെക്കൻറിറി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സമയത്തെ മാർക്കുകൾ വ്യക്തമാക്കുന്നത്.പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 93% ഉം 12-ാം ക്ലാസ് പരീക്ഷകളിൽ 92.4% ഉം മാർക്ക് നേടി.
മികച്ച അക്കാദമിക് ജീവിതം അദ്ദേഹത്തെ ഇന്ത്യയിലെ ഉന്നത സ്ഥാപനമായ IIT ബോംബെയിൽ പ്രവേശനം ലഭിക്കാൻ അദ്ദേഹത്തിന് സഹായകമായി. 2008 ലെ IIT-JEE പരീക്ഷയിൽ 731 സ്കോർ നേടിയാണ് അദ്ദേഹം ഐഐടിയിൽ പ്രവേശിച്ചത്. എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ വളരെ വലിയ ഒരു കറിയർ തന്നെ നേടാമായിരുന്നിട്ടും, അതിൽ നിന്നെല്ലാം വിട്ട് ആത്മീയ പാത തിരഞ്ഞെടുത്തത് സുഹൃത്തുക്കളെ പോലും അത്ഭുതപ്പെടുത്തി.കാനഡയിൽ ഉന്നത പദവിയിൽ ജോലിയുണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ച് ആത്മീയ അന്വേഷകനിലേക്കുള്ള അഭയ്സിംഗിൻറെ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി.
Discussion about this post