ബ്രിട്ടൻ: ലണ്ടനിലെ ആഡംബര ഹോട്ടലിൽ മോഷണം. ലണ്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലെ പ്രമുഖ ഹോട്ടലിൽ ആണ് കവർച്ച നടന്നത്. 500ഓളം ഭാഗ്യ ചിഹ്നമായ പൂച്ച പ്രതിമകളാണ് കാണാതായത്.
സെലിബ്രിറ്റി ഷെഫ് ആയ ഗോർഡൻ ജെയിംസ് റാംസെയുടെ പുതിയ ഭക്ഷണശാലയിലാണ് കവർച്ച നടന്നത്. 58കാരനായ ഗോർഡൻ ജെയിംസ് റാംസെ അടുത്തിടെയാണ് ലക്കി കാറ്റ് 22 ബിഷപ്പ്‌സ് ഗേറ്റ് ബൈ റാംസെ എന്ന ആഡംബര ഭക്ഷണ ശാല ആരംഭിച്ചത്.
ജാപ്പനീസ് ഭാഗ്യ ചിഹ്നമായ മനേകി-നെക്കോ എന്ന പൂച്ച പ്രതിമകളെയാണ് കാണാതായിട്ടുള്ളത്. 4.5 യൂറോ(ഏകദേശം 493 രൂപ)യാണ് ഓരോ ഭാഗ്യ ചിഹ്നത്തിന്റെയും വിലയെന്ന് ഗോർഡൻ ജെയിംസ് റാംസെ പറയുന്നു. ജപ്പാൻ സംസ്‌കാരം അനുസരിച്ച് ഉടമയ്ക്ക് ഭാഗ്യം കൊണ്ടുവരുന്നതാണ് മനേകി-നെക്കോ എന്ന പൂച്ച പ്രതിമകൾ. ലക്കി ക്യാറ്റ് ഭക്ഷണ ശൃംഖലകൾ ഇവയെ വ്യാപകമായി ഭാഗ്യ ചിഹ്നമായി ഉപയോഗിച്ചിരുന്നു.
പ്രശസ്തമായ പാചക പരിപാടികളിലൂടെ ആഗോള ശ്രദ്ധ നേടിയിട്ടുള്ള പാചക വിദഗ്ധനാണ് ഗോർഡൻ ജെയിംസ് റാംസെ. ആഗോളതലത്തിൽ 80ഓളം ഹോട്ടലുകളാണ് അദ്ദേഹത്തിനുള്ളത്. ബിഷപ്പ്‌സ്‌ഗേറ്റിലെ സ്‌കൈസ്‌ക്രാപ്പർ 22 ലെ 60ാം നിലയിലാണ് ഗോർഡൻ ജെയിംസ് റാംസെ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്.
Discussion about this post