മസ്കിന്റെ മകൻ മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള മേശ ഓഫീസിൽ നിന്ന് മാറ്റി ട്രംപ് ; കാരണം ജെർമോഫോബ്? ?

Published by
Brave India Desk

ചരിത്രപ്രസിദ്ധമായ 145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് താൽക്കാലികമായി മാറ്റി സ്ഥാപിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. മുൻ അമേരിക്കൻ പ്രസിഡണ്ടുമാർ ഉപയോഗിച്ചു വന്നിരുന്ന മേശയാണ് മാറ്റി സ്ഥാപിച്ചത്. വൈറ്റ് ഹൌസിൽ നടന്ന ഒരു പത്രസമ്മേളനത്തിനിടെടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇളയ മകൻ എക്സ് എഇ എ-12 മൂക്കിൽ വിരൽ വെച്ചതിനുശേഷം ഈ മേശയിൽ തുടക്കുന്ന ദൃശ്യങ്ങൾ കുറച്ചുദിവസം മുൻപ് പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് നടപടി.

 

ട്രംപ് എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന്  ആശങ്കയുള്ള (ജെർമോഫോബ്) വ്യക്തിയാണെന്നും ഇതിനാലാണ് മേശ മാറ്റിയെതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.  ഇത് ചർച്ച ആയതോടെ തിരഞ്ഞെടുപ്പിനുശേഷം ഒരു പ്രസിഡന്റിന് 7 ഡെസ്കുകളിൽ 1 എണ്ണം തിരഞ്ഞെടുക്കാൻഅവസരം ലഭിക്കുന്നതെന്നും റെസല്യൂട്ട് ഡെസ്ക് പുതുക്കിപ്പണിയുന്നതിനാൽ പ്രസിഡന്റ് ജോർജ്ജ്എച്ച്ഡബ്ല്യു ബുഷും മറ്റുള്ളവരും ഉപയോഗിച്ചിരുന്നതും പ്രസിദ്ധവുമായ “സി & ഒ” എന്ന ഡെസ്ക്വൈറ്റ് ഹൗസിൽ താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്നെന്നാണ് ട്രംപ് പറഞ്ഞത്.

 

അമേരിക്കന്‍ ചരിത്രത്തില്‍ റെസല്യൂട്ട് ഡെസ്‌ക്കിന് വലിയ പ്രാധാന്യമുണ്ട്. അമേരിക്കന്‍പ്രസിഡന്റിനു മാത്രമാണ് റെസല്യൂട്ട് ഡെസ്‌ക്കില്‍ അവകാശമുള്ളത്. 1880 ല്‍ വിക്ടോറിയ രാജ്ഞിപ്രസിഡന്റ് റഥര്‍ഫോര്‍ഡ് ബി. ഹെയ്സിന് സമ്മാനിച്ചാണിത്. ഒരു കാലത്ത് ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായിരുന്ന എച്ച്എംഎസ് റെസല്യൂട്ടിന്റെ ഓക്ക് തടികള്‍ കൊണ്ടാണ് റെസല്യൂട്ട്ഡെസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി പ്രസിഡന്റുമാര്‍ ഈ ഡെസ്‌ക് ഉപയോഗിച്ചിട്ടുണ്ട്.. 1902-ൽവെസ്റ്റ് വിംഗിന്റെ നിർമ്മാണത്തിന് മുമ്പ് പ്രസിഡന്റിന്റെ ഓഫീസുകൾ സ്ഥിതിചെയ്തിരുന്ന വൈറ്റ്ഹൗസിന്റെ രണ്ടാം നിലയിലാണ് ഈ മേശ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ജോൺ എഫ്. കെന്നഡി പ്രസിഡന്റായിരുന്ന കാലത്താണ് ഓവൽ ഓഫീസിൽ ഈ മേശ ആദ്യമായി ഉപയോഗിച്ചത്.

 

രോഗാണുക്കളെയോ അണുബാധയെയോ കുറിച്ച് അസാധാരണമായ ഭയം ഉള്ള വ്യക്തിയാണ് ജെർമോഫോബുകൾ.

Share
Leave a Comment

Recent News