ലക്നൗ : സ്വച്ഛ് മഹാകുംഭമേള എന്ന ആശയത്തിലൂന്നി പ്രയാഗ്‌രാജിൽ 1500 ലധികം ശുചീകരണ തൊഴിലാളികൾ ചേർന്ന് ശുചിത്വ യജ്ഞം നടത്തി. ഇതോടെ ശുചിത്വത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് മഹാകുംഭമേള .
ഇന്ന് ശുചിത്വ ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നാല് സോണുകളിലായി 15,000-ലധികം ശുചീകരണ തൊഴിലാളികൾ ചേർന്നാണ് ശുചിത്വ ഡ്രൈവ് നടത്തിയത്.
പ്രയാഗ്രാജ് മേയർ ഗണേഷ് കേസർവാനി മഹാകുംഭ് സ്പെഷ്യൽ എക്സിക്യൂട്ടീവ് ഓഫീസർ ആകാംക്ഷ റാണ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സൂപ്പർവൈസർ ടീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രേഖയുടെ അന്തിമ റിപ്പോർട്ട് മൂന്ന് ദിവസത്തിനു ശേഷം പുറത്തുവിടുമെന്ന് അധികൃതർ പറഞ്ഞു.
2019 ൽ പ്രയാഗ് രാജിൽ നടന്ന കുംഭമേളയിൽ 10,000 ശുചീകരണ തൊഴിലാളികൾ ശുചിത്വ യജ്ഞത്തിൽ പങ്കെടുത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആ റെക്കോർഡാണിപ്പോൾ മറികടന്നിരിക്കുന്നത് . ലോകത്തിലെ ഏറ്റവും വലിയ മത ആത്മീയ സാംസ്കാരിക പരിപാടിയായ മഹാകുംമേഭ മേള മാറിയെന്നും ശുചീകരണ തൊഴിലാളികളാണ് ഇത് വിജയിപ്പിച്ച യഥാർത്ഥ ഹീറോകൾ എന്നും ഉത്തർപ്രദേശ് നഗര വികസന ഊർജ്ജമന്ത്രി എ കെ ശർമ്മ പറഞ്ഞു. കുംഭമേള പ്രദേശം വൃത്തിയായി സൂക്ഷിക്കാൻ രാവും പകലും ഇവർ പ്രവർത്തിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശുചീകരണ പ്രവർത്തനങ്ങൾക്കായി ദിവസേന മാർഗ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും ഉയർന്ന ശുചിത്വ നിലവാരം പുലർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മഹാകുംഭ സമയത്ത് ഗംഗാ നദി ശുചീകരണ പ്രവർത്തനങ്ങളും നടന്നിരുന്നു. പ്രയാഗ്‌രാജിലെ വിവിധ ഘട്ടുകളിൽ 300-ലധികം ശുചീകരണ തൊഴിലാളികളെ ഏകോപിപ്പിച്ചാണ് ഈ ദൗത്യം നടന്നത്
Leave a Comment