പഠനത്തിനിടയിലും ജോലി ചെയ്ത് പണം സമ്പാദിക്കുന്ന ധാരാളം ആളുകളുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു സ്വിഗ്ഗി ഡെലിവറി ബോയ്.
ദില്ലിയില്‍ നിന്നുള്ള 20 -കാരനായ ഈ വിദ്യാര്‍ത്ഥി റെഡ്ഡിറ്റിലാണ് ‘ആസ്‌ക് മീ എനിതിങ്’ സെഷനില്‍ ആളുകളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായി ഇതെല്ലാം തുറന്നുപറഞ്ഞ് ഒപ്പം താന്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു, എത്ര രൂപ സമ്പാദിക്കുന്നു എന്നെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പ്രയാസകരമായി തോന്നിയ യുവാവിന്റെ അനുഭവം ഇങ്ങനെയാണ്. ഒരിക്കല്‍ ഒരാള്‍ ഡെലിവറി വൈകിയതിന് അവനെ ഭീഷണിപ്പെടുത്തി. ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത വഴിയില്‍ ബാരിക്കേഡുകളായിരുന്നു അതാണ് വൈകിയത് എന്നും യുവാവ് പറയുന്നു.
ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കുഞ്ഞുപെണ്‍കുട്ടിക്ക് ആശുപത്രിയില്‍ സ്വീറ്റ്‌സ് എത്തിച്ച് നല്‍കിയതാണ് എന്നാണ് യുവാവ് പറയുന്നത്. തന്നെ കണ്ടതും അവള്‍ സന്തോഷം കൊണ്ട് നൃത്തം ചെയ്തു. തന്റെ അമ്മ അനിയന് ജന്മം നല്‍കിയതേ ഉള്ളൂ എന്നും അവള്‍ പറഞ്ഞു. അവള്‍ തനിക്ക് 100 രൂപ ടിപ്പ് നല്‍കി എന്നും യുവാവ് പറയുന്നു.
താന്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുകൊണ്ട് പ്രതിമാസം 6,000 മുതല്‍ 8,000 രൂപ വരെ സമ്പാദിക്കുന്നുവെന്നാണ് യുവാവ് പറയുന്നത്. ഫെബ്രുവരി 17 -നും 23 -നും ഇടയില്‍ വെറും നാല് മണിക്കൂര്‍ 46 മിനിറ്റാണ് യുവാവ് ജോലി ചെയ്തത്. അതില്‍ നിന്നും 722 രൂപ കിട്ടിയതായി കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതല്‍ 16 വരെയായി ആഴ്ചയില്‍ 10 മണിക്കൂറിലധികം ജോലി ചെയ്തതിന് പിന്നാലെ 1,990 രൂപയാണ് കിട്ടിയത്.
ഫെബ്രുവരി 3 -ന് തുടങ്ങിയ ആഴ്ചയില്‍ 19.5 മണിക്കൂറിലധികമാണ് യുവാവ് ജോലി ചെയ്തത്. അതിലൂടെ 3,117 രൂപ നേടി. ജനുവരി 27 മുതലുള്ള നാലാഴ്ചയ്ക്കുള്ളില്‍ 7,200-ലധികം നേടിയിട്ടുണ്ട്. ഓരോ ദിവസം പെട്രോളിനായി വേണ്ടി വരുന്നത് 100-150 രൂപയാണ് എന്നും യുവാവ് പറയുന്നു. രാത്രിയില്‍ ഇങ്ങനെ സ്വിഗ്ഗി ഓടിക്കിട്ടുന്ന പണം കോളേജ് ഫീസടക്കാനാണ് യുവാവ് ഉപയോഗിക്കുന്നത്.
Leave a Comment