ധാക്ക: സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മദ്രസ വിദ്യാർത്ഥി. ബംഗ്ലാദേശിലെ നടോർ ജില്ലയിലെ സിൻഗ്ര ഉപാസിലയിലെ ബിജോയ്‌നഗറിലാണ് സംഭവം. അബൂബക്കർ എന്ന 22 കാരനെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അബുബക്കർ, പീപ്പിൾസ് ക്വാമി മദ്രസയുടെ പരിസരത്തേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചപ്പോൾ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാർ ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. മദ്രസയിലെ വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയുമായി അബുബക്കർ മുമ്പ് ഒളിച്ചോടിയിട്ടുണ്ട്. നാട്ടുകാർ പറയുന്നതനുസരിച്ച് തെരുവിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ ചരിത്രമാണ് പ്രതിക്കുള്ളത്.
Leave a Comment