Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

അസാമാന്യ പ്രകടനവും നൂതന ഡിസൈനും; ഗ്യാലക്‌സി എം16 5ജി, ഗ്യാലക്‌സി എം06 5ജി ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്

by Brave India Desk
Mar 4, 2025, 12:00 pm IST
in Technology
Share on FacebookTweetWhatsAppTelegram

എറണാകുളം: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, സെഗ്‌മെന്റിലെ നിരവധി ലീഡിങ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് അസാമാന്യ മോഡലുകളായ ഗ്യാലക്‌സി എം16 5ജി, ഗ്യാലക്‌സി എം06 5ജി എന്നിവ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. രൂപഭംഗിയുടെയും അത്യാധുനിക മാറ്റത്തിന്റെയും ആകര്‍ഷകമായ സംയോജനം വാഗ്ദാനം ചെയ്യുന്നതാണ് ജനപ്രിയ ഗ്യാലക്‌സി എം സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍. ഓരോ ഉപഭോക്താവിനും പുതിയ സാധ്യതകള്‍ കൂടി ഈ ഡിവൈസുകള്‍ ഉറപ്പാക്കുന്നു.

എം സീരീസിന്റെ ഇരട്ട പാരമ്പര്യമായ അസാമാന്യ പുതുമകളും പ്രകടനവുമായാണ് ഗ്യാലക്‌സി എം16 5ജി, ഗാലക്‌സി എം06 5ജി എന്നിവ വിപണിയിലെത്തുന്നതെന്ന് സാംസങ് ഇന്ത്യ, എംഎക്‌സ് ബിസിനസ് ജനറല്‍ മാനേജര്‍ അക്ഷയ് എസ് റാവു പറഞ്ഞു. പുതുമയുള്ള ഡിസൈനില്‍, മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറും ഓപ്പറേറ്റര്‍മാരിലുടനീളം പൂര്‍ണമായ 5ജി സപ്പോര്‍ട്ട് സവിശേഷതകളുമായി, സ്റ്റൈലും പെര്‍ഫോമന്‍സും മെച്ചപ്പെടുത്തുന്നതിനാണ് ഈ ഉപകരണങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച എഫ്എച്ച്ഡി+സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 6 ജനറേഷന്‍സ് ഒഎസ് അപ്‌ഗ്രേഡ്, ടാപ്പ് ആന്‍ഡ് പേ പ്രവര്‍ത്തനക്ഷമമാക്കിയ സാംസങ് വാലറ്റ് എന്നിവയ്‌ക്കൊപ്പം രണ്ട് പുതിയ മോഡലുകളും പുതിയ മാനദണ്ഡങ്ങള്‍ കൂടി സ്ഥാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stories you may like

അങ്ങനെ ആ കടമ്പയും പിന്നിട്ടു; സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; അഞ്ചുവർഷത്തേക്ക് ലൈസൻസ്

അലർട്ട്…ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടുമേ: ആപ്പിൾ,ഗൂഗിൾ,ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

മോണ്‍സ്റ്റര്‍ ഡിസ്‌പ്ലേ

ഉയര്‍ന്ന നിലവാരമുള്ള കളര്‍ കോണ്‍ട്രാസ്റ്റിലൂടെ ആഴത്തിലുള്ള കാഴ്ച്ചാനുഭവം നല്‍കുന്ന ഈ വിഭാഗത്തിലെ ലീഡിങ് എഫ്എച്ച്ഡി+സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി എം16 5ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്. സൂര്യപ്രകാശത്തില്‍ പോലും ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ട ഉള്ളടക്കം ആസ്വദിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്ന അഡാപ്റ്റീവ് ഹൈ ബ്രൈറ്റ്‌നെസ് മോഡോടെയാണ് ഇത് വരുന്നത്. അതേസമയം, 6.7 ഇഞ്ച് എച്ച്ഡി+ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി എം06 5ജിയുടെ സവിശേഷത. ഔട്ട്‌ഡോര്‍ സെറ്റിങ്‌സില്‍ പോലും സോഷ്യല്‍ മീഡിയ ഫീഡുകളിലൂടെ സ്‌ക്രോളിങ് സാധ്യമാക്കുന്നതിനാല്‍ സാങ്കേതിക പരിജ്ഞാനമുള്ള ജെന്‍ സീ- മില്ലേനിയല്‍ തലമുറ ഉപഭോക്താക്കള്‍ക്ക് ഇത് ഉപയോഗം എളുപ്പമാക്കും

മോണ്‍സ്റ്റര്‍ ഡിസൈന്‍

പുതിയ ലീനിയര്‍ ഗ്രൂപ്പ്ഡ് ക്യാമറ മൊഡ്യൂള്‍, ബോള്‍ഡ് ആന്‍ഡ് ബാലന്‍സ്ഡ് കളര്‍ പാലറ്റ്, മെച്ചപ്പെടുത്തിയ ഫിനിഷ് എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ ഡിസൈനിലാണ് ഗ്യാലക്‌സി എം16 5ജിയും ഗ്യാലക്‌സി എം06 5ജിയും ഒരുക്കിയിരിക്കുന്നത്. വെറും 7.9 മി.മീറ്റര്‍ മാത്രമുള്ള കനംകുറഞ്ഞ ബോഡിയാണ് ഗ്യാലക്‌സി എം16 5ജിക്ക്. ഗ്യാലക്‌സി എം06 5ജിക്കാവട്ടെ 8 മി.മീറ്ററും. ബ്ലഷ് പിങ്ക്, മിന്റ് ഗ്രീന്‍, തണ്ടര്‍ ബ്ലാക്ക് എന്നീ മൂന്ന് ബോള്‍ഡ് ആന്‍ഡ് റിഫ്രഷിങ് നിറഭേദങ്ങളില്‍ ഗ്യാലക്‌സി എം16 5ജി ലഭ്യമാവുമ്പോള്‍, ഉപയോക്താവിന്റെ സ്‌റ്റൈലിനെ ഉയര്‍ത്തുന്ന സേജ് ഗ്രീന്‍, ബ്ലേസിങ് ബ്ലാക്ക് നിറങ്ങളിലാണ് ഗ്യാലക്‌സി എം06 5ജി വിപണിയില്‍ ലഭിക്കുക.

മോണ്‍സ്റ്റര്‍ പെര്‍ഫോമന്‍സ് ആന്‍ഡ് കണക്റ്റിവിറ്റി

സുഗമമായ മള്‍ട്ടിടാസ്‌കിങിന് വേഗവും ഊര്‍ജവും നല്‍കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഗ്യാലക്‌സി എം16 5ജിക്കും ഗ്യാലക്‌സി എം06 5ജിക്കും കരുത്തേകുന്നത്. സെഗ്‌മെന്റിലെ മുന്‍നിര 5ജി ബാന്‍ഡുകളുടെ പിന്തുണയോടെ, ഉപയോക്താക്കള്‍ക്ക് അവര്‍ പോകുന്നിടത്തെല്ലാം ആത്യന്തിക വേഗതയും കണക്റ്റിവിറ്റിയും ഉപയോഗിച്ച് പൂര്‍ണമായി കണക്റ്റുചെയ്തിരിക്കാനാകും. വേഗമേറിയ ഡൗണ്‍ലോഡിങിനും അപ്‌ലോഡിങിനും പുറമേ സുഗമമായ സ്ട്രീമിങും, തടസമില്ലാത്ത ബ്രൗസിങും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാം.

മോണ്‍സ്റ്റര്‍ ക്യാമറ

ശ്രദ്ധേയമായ ഒരു പുതിയ ക്യാമറ മൊഡ്യൂള്‍ കൂടി ഗ്യാലക്‌സി എം16 5ജിയും ഗ്യാലക്‌സി എം06 5ജിയും അവതരിപ്പിക്കുന്നുണ്ട്. കൂടുതല്‍ വ്യക്തതയ്ക്കായി ഈ സെഗ്മെന്റിലെ ലീഡിങ് 50 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറക്കൊപ്പം 5 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ലെന്‍സും, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും ഗ്യാലക്‌സി എം16 5ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ചതും വ്യക്തവുമായ സെല്‍ഫികള്‍ എടുക്കാന്‍ അതിന്റെ 13 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ സഹായിക്കും. വ്യക്തതയുള്ള ഏറ്റവും മികച്ച ഫോട്ടോകള്‍ പകര്‍ത്തുന്നതിന് എഫ്1.8 അപ്പേര്‍ച്ചറോടുകൂടിയ ഹൈ റെസല്യൂഷന്‍ 50 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സാണ് ഗ്യാലക്‌സി എം06 5ജിയിലുള്ളത്. കൂര്‍മതയുള്ള ചിത്രങ്ങള്‍ നല്‍കുന്നതിന് 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറയും, സെല്‍ഫികള്‍ എടുക്കുന്നതിന് 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമായാണ് ഗ്യാലക്‌സി എം06 5ജി വരുന്നത്.

മോണ്‍സ്റ്റര്‍ ബാറ്ററി

തടസമില്ലാതെ കുൂടുതല്‍ നേരം ബ്രൗസിങ് ചെയ്യുന്നതിനും, ഗെയിമിങിനും, ഇഷ്ട ഉള്ളടക്കങ്ങള്‍ കാണാനും 5000 എംഎഎച്ച് ബാറ്ററിയാണ് ഗ്യാലക്‌സി എം16 5ജിയിലും ഗ്യാലക്‌സി എം06 5ജിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് സ്മാര്‍ട്ട്‌ഫോണുകളും 25വാട്ട് ഫാസ്റ്റ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്നതിനാല്‍, ഉപയോക്താക്കള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പവര്‍ ലഭിക്കുകയും ചെയ്യും.

മോണ്‍സ്റ്റര്‍ ഗ്യാലക്‌സി എക്‌സ്പീരിയന്‍സ്

സെഗ്‌മെന്റിലെ ഏറ്റവും മികച്ച 6 ജനറേഷന്‍സ് ഒഎസ് അപ്‌ഗ്രേഡുകളും, 6 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗ്യാലക്‌സി എം16 5ജിക്കൊപ്പം ലഭിക്കും. 4 ജനറേഷന്‍സ് ഒഎസ് അപ്‌ഗ്രേഡുകളും, നാലുവര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമാണ് ഗ്യാലക്‌സി എം06 5ജിയില്‍ സാംസങ് വാഗ്ദാനം ചെയ്യുന്നത്. വരും വര്‍ഷങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ ഫീച്ചറുകളും മെച്ചപ്പെട്ട സുരക്ഷയും ആസ്വദിക്കാനാകുമെന്ന് ഉറപ്പാക്കി ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഇതിലൂടെ സാംസങ് വീണ്ടും ഉറപ്പിക്കുന്നു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള കമ്പനിയുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായി, സാംസങിന്റെ ഏറ്റവും പുതിയ ടാപ്പ് ആന്‍ഡ് പേ ഫീച്ചര്‍ സാംസങ് വാലറ്റും ഈ സെഗ്‌മെന്റില്‍ ആദ്യമായി ഗ്യാലക്‌സി എം16 5ജിയിലൂടെ കമ്പനി അവതരിപ്പിക്കുന്നുണ്ട്. സുരക്ഷിതമായ പേയ്‌മെന്റുകള്‍ അനായാസമായി നടത്താന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. സാംസങ്ങിന്റെ ഏറ്റവും നൂതന സുരക്ഷാ കണ്ടുപിടുത്തമായ സാംസങ് നോക്‌സ് വോള്‍ട്ട് (Samsung Knox Vautl) ഇരു മോഡലുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ആക്രമണങ്ങള്‍ക്കെതിരെ സമഗ്രമായ പരിരക്ഷ നല്‍കുന്ന ഹാര്‍ഡ്‌വെയര്‍-അധിഷ്ഠിത സുരക്ഷാ സംവിധാനമാണിത്. മെച്ചപ്പെട്ട കോളിങ് അനുഭവത്തിനായി ആംബിയന്റ് നോയിസ് കുറയ്ക്കുന്ന വോയ്‌സ് ഫോക്കസ് പോലുള്ള ഫീച്ചറുകളും ഗ്യാലക്‌സി എം16 5ജിയിലും ഗ്യാലക്‌സി എം06 5ജിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിലയും ആനുകൂല്യങ്ങളും

ഗ്യാലക്‌സി എം16 5ജി 4ജിബി+128 ജിബി വേരിയന്റിന് 11,499 രൂപയും, 6ജിബി+128 ജിബി വേരിയന്റിന് 12,999 രൂപയും, 8ജിബി+128 ജിബി വേരിയന്റിന് 14,499 രൂപയുമാണ് വില. ആയിരം രൂപയുടെ ബാങ്ക് ക്യാഷ്ബാക്ക് ഓഫര്‍ ഉള്‍പ്പെടെയാണിത്. 500 രൂപയുടെ ബാങ്ക് ക്യാഷ്ബാക്ക് ഓഫര്‍ ഉള്‍പ്പെടെ ഗ്യാലക്‌സി എം06 5ജി 4ജിബി+128 ജിബി വേരിയന്റ്് 9,499 രൂപയ്ക്കും, 6ജിബി+128 ജിബി വേരിയന്റ്് 10,999 രൂപയ്ക്കും ലഭ്യമാവും.

Tags: samsungGalaxy
ShareTweetSendShare

Latest stories from this section

പാകിസ്താനെ കൈവിട്ട് മൈക്രോസോഫ്റ്റ്; 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടും

കള്ളന്മാരും ഹാക്കർമാരും നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യുന്നുണ്ടോ? തട്ടിപ്പുകാരെ കുടുക്കാൻ ചക്ഷു പോർട്ടലുണ്ടേ….

കിടിലൻ ഫീച്ചറുകളുമായി വാട്‌സാപ്പ് ,അപ്‌ഡേറ്റ്‌സില്‍ ഇനി പരസ്യങ്ങളും; ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമെന്ന് കമ്പനി

സെമിക്രയോജനിക് എഞ്ചിന്റെ മൂന്നാമത്തെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ ; LVM3 ഹെവി-ലിഫ്റ്റ് റോക്കറ്റിന്റെ പേലോഡ് ശേഷി വർദ്ധിപ്പിക്കും

Discussion about this post

Latest News

ഇത്രേം ഉള്ളോ ഇത് വെറും സില്ലി, എന്നിട്ട് മറികടക്കാൻ ആർക്കെങ്കിലും തന്റേടം ഉണ്ടോ; ഗെയ്‌ലിന്റെ തകർപ്പൻ റെക്കോഡ് തകർക്കാൻ ശ്രമിക്കാതെ താരങ്ങൾ

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ബാറ്റിംഗിൽ മാത്രം അല്ലെടാ എന്റെ ‘പിടി’, ബോളിങ്ങിലെ ഈ വെറൈറ്റി നേട്ടം കണ്ടാൽ നിങ്ങൾക്ക് ഷോക്കാകും; നോക്കാം കോഹ്‌ലിയുടെ തകർപ്പൻ ബോളിങ് റെക്കോഡ്

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies