ലണ്ടൻ : വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണ ശ്രമം. ലണ്ടനിലാണ് സംഭവം. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു.
ഇന്ത്യൻ പതാക വലിച്ചുകീറുകയും ചെയ്തതായാണ് റിപ്പോർട്ട്. മറ്റുപ്രശ്‌നങ്ങളിലാത്തതിനാൽ മന്ത്രി യാത്ര തുടർന്നു.
ലണ്ടനിലെ ചാത്തം ഹൗസിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് വിദേശകാര്യ മന്ത്രിക്ക് സുരക്ഷാ ഭീഷണി നേരിട്ടത്. സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ കടുത്ത പ്രതിഷേധമറിയിക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കന്നുണ്ട്. ഖാലിസ്ഥാനി പതാകയുമായി ഒരു കൂട്ടം വിഘടനവാദികൾ സ്ഥലത്ത് തമ്പടിച്ച് ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ഒരാൾ യാതൊരു പ്രകോപനവുമില്ലാതെ ജയശങ്കറിന്റെ വാഹനത്തിനുനേരെ പാഞ്ഞടുക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‌പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. ഏതാനും നിമിഷത്തിനുശേഷം മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയി.
നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണ് ജയശങ്കർ . യുകെയിൽ നിന്നു അദ്ദേഹം അയർലൻഡിലേക്കു പോകും.
Discussion about this post