നിരവധി വിദേശശക്തികളുടെ ആക്രമണത്തിന് കീഴ്പ്പെട്ട രാജ്യമാണ് നമ്മുടെ ഭാരതം. ചിലർ രാജ്യം പിടിച്ചെടുത്ത് ഭരിച്ചപ്പോൾ, . പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും മുസ്ലിം അധിനിവേശ അക്രമണകാരികളും ഇതിൽ ഉൾപ്പെടുന്നു.എന്നാൽ നമ്മുടെ ഭാരതം കണ്ടതിൽവച്ച് ഏറ്റവും ക്രൂരവും പൈശാചികവുമായ ആക്രമണവും അധിനിവേശവും ഉണ്ടായത് മദ്ധ്യേക്ഷൻ ചക്രവർത്തിയായിരുന്ന തിമൂർ ബിൻ തരഘായ് ബർലാസിന്റെ കാലത്ത് ആയിരുന്നു. ഞൊടിയിട കൊണ്ട ഒരുലക്ഷത്തിലധികം ഹിന്ദുക്കളെയായിരുന്നു തിമൂർ കൂട്ടക്കുരുതി ചെയ്തത്.
തുഗ്ലക് രാജവംശം ഭരിച്ചിരുന്ന കാലം. ഡൽഹിയായിരുന്നു തിമൂറിന്റെ ലക്ഷ്യം. ഫിറോസ് ഷാ തുഗ്ലക്കിന്റെ മരണ ശേഷം ആയിരുന്നു ഇന്ത്യയിലേക്കുള്ള തിമൂറിന്റെ ആഗമനം. 1398 ൽ ആയിരുന്നു ഇത്. ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡ് ആസ്ഥാനമായുള്ള തിമൂറി സാമ്രാജ്യത്തിന്റെ അധിപൻ ആയിരുന്നു തിമൂർ. ആക്രമണ സ്വഭാവം രക്തത്തിൽ അലിഞ്ഞിരുന്ന തിമൂർ ഇന്ത്യയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അഫ്ഗാനിസ്ഥാൻ, ഇറാൻസ ഇറാഖ്, ജോർജിയ, തുർക്കി തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയിരുന്നു.
ചെറുപ്പത്തിലെ സാഹസികതയോട് അമിതമായ താത്പര്യം തിമൂർ പ്രകടമാക്കിയിരുന്നു. അമ്പും വാളുമായിരുന്നു കളിപ്പാട്ടങ്ങൾ. ഒരിക്കൽ അമ്പെയ്ത്ത് പരിശീലിക്കുന്നതിനിടെ അബദ്ധത്തിൽ കാലിൽ അമ്പ് തറച്ചു. ഇതിന് ശേഷം തിമൂറിന് മുടന്തനായ തിമുർ എന്ന അപരനാമം ലഭിച്ചു. തുഗ്ലക്ക് ഭരണം അധപതിച്ച കാലത്തായിരുന്നു തിമൂർ 90,000 സൈനികരുമായി ഇന്ത്യയിൽ എത്തിയത്. ലോകത്തിന്റെ തന്നെ ഏറ്റവും ദുർഘടമായ പ്രദേശങ്ങൾ താണ്ടിക്കടന്ന് ആയിരുന്നു തിമുർ ഇന്ത്യയിലേക്ക് എത്തിയത് എന്നതാണ് ശ്രദ്ധേയം. ആരും ഭയക്കുന്ന ഹിന്ദുക്കുഷ് മറികടന്ന് കൊണ്ടായിരുന്നു കുതിരയും ആയുധങ്ങളും പടയാളികളുമായി തിമൂർ ഇന്ത്യയിലേക്ക് എത്തിയത്. ഇതിനിടെ നൂരിസ്ഥാൻ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ചെയ്തു. 1398 ൽ തിമൂറും പടയാളികളും സത്‌ലജ് നദി താണ്ടി.
ആക്രമണ സ്വഭാവം മാത്രമല്ല, കടുത്ത ഹിന്ദുവിരുദ്ധതയും തിമൂറിന്റെ രക്തത്തിൽ അലിഞ്ഞിരുന്നു. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്നതിന് വേണ്ടിയായിരുന്നു തിമൂർ ഇന്ത്യ ആക്രമിച്ചത് എന്നും പറയപ്പെടുന്നുണ്ട്. ഡൽഹിയിലേക്കുള്ള വഴിയിൽ കൺമുൻപിൽപ്പെട്ട എല്ലാ ഹിന്ദുക്കളെയു തിമൂർ തടവിലാക്കി. രാജ്യത്തേക്ക് പ്രവേശിച്ച തിമുർ ലോണിയിൽ ആയിരുന്നു ആദ്യം തന്റെ താവളം ഉറപ്പിച്ചത്. ഇതിനിടെ സയ്യദ് രാജവംശത്തിലെ ഭരണാധികാരിയായിരുന്ന മല്ലു ഇഖ്ബാൽ ഖാൻ തിമൂറിനെ ആദ്യം ആക്രമിച്ചു. 700 സൈനികരുമായി എത്തിയ മല്ലു ഇഖ്ബാൽ ഖാന്റെ ആക്രമണം തിമൂറിനെ ഭയപ്പെടുത്തി. ഹിന്ദുക്കൾ ഭരണാധികാരികളെ പിന്തുണച്ചാൽ ഉണ്ടായേക്കാവുന്ന ആഘാതം തിരിച്ചറിഞ്ഞ തിമൂർ തടവിലാക്കപ്പെട്ട ഹിന്ദുക്കളെ മുഴുവൻ കൂട്ടക്കുരുതി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
നിമിഷ നേരം കൊണ്ട് ഡൽഹി ഹിന്ദുക്കളുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു. പലഭാഗങ്ങളിലും വെട്ടിമാറ്റപ്പെട്ട തലകളുടെ കൂമ്പാരം പ്രത്യക്ഷപ്പെട്ടു. ലോകത്തിൽ ഇതുവരെ നടന്നതിൽവച്ച് ഏറ്റവും ഞെട്ടിക്കുന്ന കൂട്ടക്കൊലയെന്നാണ് ഇതേക്കുറിച്ച് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുക്കളെയെല്ലാം കൊന്നൊടുക്കിയതിന് പിറ്റേ ദിവസം ആയിരുന്നു ഡൽഹിയിലേക്കുള്ള തിമൂറിന്റെ പ്രവേശനം. കിട്ടാവുന്നത്ര തിമൂറും സംഘവും കൊള്ളയടിച്ചു. ശതകോടികളുടെ സ്വർണവും പണവും വജ്രങ്ങളും ആയിരുന്നു തിമൂർ കൈക്കലാക്കിയത്. കേവലം 15 ദിവസം മാത്രമായിരുന്നു തിമൂറും സംഘവും ഡൽഹിയിൽ ഉണ്ടായിരുന്നത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഈ ദിവസങ്ങൾ കൊണ്ട് ഒരു നാടിനെ തന്നെ അദ്ദേഹവും സംഘവും ദരിദ്രമാക്കി. തിമൂർ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ മറികടക്കാൻ ഡൽഹിയ്ക്ക് പിന്നീട് ഒരു നൂറ്റാണ്ട് വേണ്ടിവന്നു.
ലോകം കണ്ടതിൽവച്ചുതന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരി ആയിരുന്നു തിമൂർ. ഡൽഹി മാത്രമല്ല അഫ്ഗാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും തിമൂറിന്റെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ട്. അഫ്ഗാനിസ്താനിലെ സബ്സവാറിൽ രണ്ടായിരം മനുഷ്യരെ ജീവനോടെ അടുക്കി ഇവരെ മൺകട്ടയും കളിമണ്ണും കൊണ്ട് മൂടി ഉണ്ടാക്കിയ ഗോപുരം തിമൂറിന്റ കാടത്തത്തിന് ഒരു ഉദാഹരണം. അർമേനിയയിലെ ശിവാസ് പിടിച്ചെടുത്തതിന് പിന്നാലെ നാലായിരം പേരെയായിരുന്നു അദ്ദേഹം ജീവനോടെ മണ്ണിൽ കുഴിച്ചിട്ടത്. ഇറാനിലെ ഇസഫ്ഖാനിൽ നാലായിരം പേരുടെ തലയറുത്ത് ആ തല കൊണ്ട് പിരഡ് നിർമ്മിച്ച തിമൂർ ക്രൂരതയുടെ പര്യായം തന്നെയാണ്.
“>
Discussion about this post