തീയിൽ തൊട്ടാൽ കൈപ്പൊള്ളും എന്ന് പറയുന്നത് പോലെ ഇപ്പോ സ്വർണത്തിൽ തൊട്ടാൽ കൈപ്പൊള്ളുന്ന അവസ്ഥയാണ്. ദിനം തോറും റോക്കറ്റ് കുത്തിക്കുന്നതുപോലെ സ്വർണവില ഉയരുകയാണ്,… വില കുറഞ്ഞ് എന്ന് ആശ്വസിക്കുമ്പോൾ തൊട്ടടുത്ത് ദിവസം അതിനിരട്ടിയായി വർദ്ധിക്കും.
കഴിഞ്ഞ 18 മാസത്തിനിടയിൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളാണ് സ്വർണനിരക്കിൽ സംഭവിച്ചിട്ടുള്ളത്. ഇതിനെല്ലാം കാരണമായി പറയുന്നത് ആഗോള വിപണിയിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും ലോകബാങ്കുകൾ സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് . യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും പ്രാദേശികമായി സ്വർണത്തിന് ആവശ്യക്കാരേറിയതും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട് .
കൂടാതെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണികൾ, കേന്ദ്ര ബാങ്കുകളിൽ നിന്നുളള വർദ്ധിച്ച ആവശ്യകത പണപ്പെരുപ്പം എന്നിവയാണ് പണപ്പെരുപ്പം എന്നിവയാണ് സ്വർണവില കൂടാനുള്ള മറ്റ് കാരണങ്ങൾ .
എവിടെ നിന്നാണ് സ്വർണത്തിന് ഇത്ര ഡിമാൻഡ് കൂടി തുടങ്ങിയത്…. സ്വർണത്തിന് എന്നും ഡിമാന്റാണെങ്കിലും ഇത്ര വില വർദ്ധിക്കാൻ തുടങ്ങിയത് 2011 ലാണ്. അന്ന് പത്ത് ഗ്രാം സ്വർണത്തിന്റെ വില 25,000 ആയിരുന്നു, എന്നാൽ അത് 2020 ജൂലായ് ആയപ്പോഴെക്കും പത്ത് ഗ്രാം സ്വർണത്തിന് വില 50,000 ത്തിലേക്ക് എത്തി. അതായത് 108 മാസം കൊണ്ട് 25,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. അതു പോലെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്വർണവില 75,000 ൽ എത്തിയിരുന്നു. ഇപ്പോഴത്തെ സ്ഥിതിയോ 10 ഗ്രാമിന് 80,000 തിന് മുകളിലാണ് വില . ഒരു പവന് 64 ,000 ത്തിന് മുകളിലും. ഇതോടെ സ്വർണവില ഒരു ലക്ഷത്തിൽ എത്തുന്നത് വിദുരമല്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
പല പ്രതിസന്ധികളിലും സ്വർണത്തെ സുരക്ഷിത നിക്ഷേപമയാണ് ലോകരജ്യങ്ങൾ കണ്ടുവരുന്നത്. 2001 ലെ ഭീകരാക്രമണങ്ങളും 2008 ലെ സാമ്പത്തിക പ്രതിസന്ധികൾ 2020 ലെ കോവിഡ് ദുരന്തം എന്നിവയിൽ നിന്നെല്ലാം രാജ്യങ്ങളെ സാമ്പത്തികപരമായി സഹായിച്ചത് സ്വർണ നിക്ഷേപമാണ്.. അതു കൊണ്ട് തന്നെ സ്വർണത്തിന്റെ തട്ട് എന്നും ഉയർന്ന് തന്നെ നിൽക്കും.
കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള സ്ഥിരമായ ഉയർന്ന ഡിമാൻഡ് സ്വർണവില ഒമ്പത് ശതമാനം വരെ ഉയർത്തുമെന്ന് ഗോൾഡ്മാൻ സാച്ചിലെ വിശകലന വിദഗ്ദ്ധ ലിന തോമസ് പറയുന്നത്. കുറഞ്ഞ നിരക്കിൽ യുഎസ് പലിശനിരക്ക് ഫെഡറൽ റിസർവ് കുറച്ചാൽ സ്വർണ വില പുതിയ പ്രവചനത്തേക്കാൾ കുറവായിരിക്കാം എന്നും അവർ വ്യക്തമാക്കുന്നു.
സ്വർണവിലയിലുണ്ടായ വർദ്ധനവ് ഇന്ത്യയിലെ വിവാഹ സീസണുകളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇനി സ്വർണവിലയിൽ എന്തും സംഭവിക്കാം… കണ്ട് തന്നെ അറിയണം… വില കുടുമോ അതോ കുറയുമോ… എന്ന്…
Discussion about this post