ന്യൂഡൽഹി : ഡൽഹിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് 2,500 നൽകുന്ന മഹിള സമൃദ്ധി യോജനയ്ക്ക് തുടക്കംകുറിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത . ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപി നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ പദ്ധതി . ഈ പദ്ധതിയാണ് ഇന്നതോടെ തുടക്കമായിരിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക .
മഹിളാ സമൃദ്ധി യോജനയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത
മഹിൽ സമൃദ്ധി യോജന പ്രകാരം, 18 നും 60 നും ഇടയിൽ പ്രായമുള്ള, വാർഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയിൽ താഴെയും നികുതി അടയ്ക്കാത്തവരുമായ, ഡൽഹിയിൽ താമസിക്കുന്ന സ്ത്രീകൾക്ക് അപേക്ഷിക്കാം.
സർക്കാർ ജീവനക്കാരല്ലാത്തവരോ മറ്റ് സർക്കാർ പദ്ധതികളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നവരോ ആയ സ്ത്രീകൾക്ക് ഈ പദ്ധതി ബാധകമാകും.
ഓൺലൈൻ പോർട്ടലിലൂടെയാണ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ നടത്താനാവുക. യോഗ്യരായ സ്ത്രീകളെ കണ്ടെത്താൻ എല്ലാ ഫോമുകളുടെയും പരിശോധന നടത്തുന്നതിനായി ഐടി വകുപ്പ് ഈ പോർട്ടലിനൊപ്പം ഒരു പ്രത്യേക സോഫ്റ്റ്വെയറും വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനായി വിവിധ വകുപ്പുകളിൽ നിന്ന് സർക്കാർ ഡാറ്റ തേടിയിട്ടുണ്ട്. മധ്യപ്രദേശിലെ ‘ലാഡ്ലി ബെഹ്ന യോജന’, മഹാരാഷ്ട്രയിലെ ‘ലാഡ്കി ബഹിൻ യോജന’ തുടങ്ങിയ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള പദ്ധതികൾക്ക് സമാനമാണ് മഹിളാ സമൃദ്ധി യോജന.
എന്തൊക്കെ രേഖകളാണ് ആവശ്യമായി വരിക?
ആവശ്യമായ രേഖകളുടെ കൃത്യമായ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും, സ്‌കീമിന് കീഴിലുള്ള രജിസ്‌ട്രേഷന് താഴെ പറയുന്ന രേഖകൾ സഹായകരമാകും.
ആധാർ കാർഡ്
റേഷൻ കാർഡ്
അഡ്ഡ്രസ് തെളിയിക്കുന്ന രേഖ
Discussion about this post